Crime News: ചങ്ങനാശേരിയിൽ വൃദ്ധ ദമ്പതികളെ വീട് കയറി ആക്രമിച്ചതായി പരാതി

Kottayam Attack: ജനവാസ മേഖലയിൽ ഗ്യാസ് ഗോഡൗൺ തുടങ്ങുന്നതിന് എതിർപ്പ് അറിയിച്ചതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 05:15 PM IST
  • പാലത്തിങ്കൽ ലാലു സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് വീട് കയറി വയോധിക ദമ്പദികൾ അടക്കം നാല് പേരെ മർദിച്ചതെന്നാണ് പരാതി
  • തൃക്കൊടിത്താനം അയർക്കാട്ടുവയൽ ജോസഫ് തോമസ്, ഭാര്യ ജയമ്മ ജോസഫ്, ഭാര്യാപിതാവ് ബേബിച്ചൻ, ഭാര്യമാതാവ് മോനുമ്മ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്
Crime News: ചങ്ങനാശേരിയിൽ വൃദ്ധ ദമ്പതികളെ വീട് കയറി ആക്രമിച്ചതായി പരാതി

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് വൃദ്ധ ദമ്പതികളെ ഒരു സംഘം ആളുകൾ വീട് കയറി ആക്രമിച്ചതായി പരാതി. ജനവാസ മേഖലയിൽ ഗ്യാസ് ഗോഡൗൺ തുടങ്ങുന്നതിന് എതിർപ്പ് അറിയിച്ചതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു സംഭവം.

ചങ്ങനാശേരി സ്വദേശി അമ്പലപ്പുഴ ലാലു എന്ന് അറിയപ്പെടുന്ന പാലത്തിങ്കൽ ലാലു സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് വീട് കയറി വയോധിക ദമ്പദികൾ അടക്കം നാല് പേരെ മർദിച്ചതെന്നാണ് പരാതി. തൃക്കൊടിത്താനം അയർക്കാട്ടുവയൽ ഉപ്പു കുന്നേൽ ജോസഫ്, തോമസ് ഭാര്യ ജയമ്മ ജോസഫ്, ഭാര്യാപിതാവ് ബേബിച്ചൻ, ഭാര്യമാതാവ് മോനുമ്മ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ALSO READ: വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മർദനമേറ്റവരുടെ വീടിന് സമീപം ലാലു സെബാസ്റ്റ്യന് ഉള്ള വസ്തുവിൽ ഗ്യാസ് ഗോഡൗൺ തുടങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ജനവാസ മേഖല ആയത് കൊണ്ട് തന്നെ നാട്ടുകാർ ഇത് എതിർത്തിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണം. ഇന്നലെ ഉച്ചയോടെ ലാലു സെബാസ്റ്റ്യൻ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും മർദനമേറ്റ ജോസഫ് പറയുന്നു.

ഇതിന് പിന്നാലെയാണ് പത്തോളം വരുന്ന സംഘം വീട് കയറി ആക്രമണം നടത്തിയത്. ലാലുവിന്റെ നേതൃത്വത്തിൽ പത്തോളം വരുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയെന്നാണ് പരാതി. പരിക്കേറ്റവർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തൃക്കൊടിത്താനം പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News