Kottayam Lorry Fire: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു : ക്യാബിൻ കത്തിനശിച്ചു

അയ്മനത്തു നിന്ന് ചെരുപ്പുമായി പരുത്തും പാറയ്ക്ക് പോയ ലോറിയാണ് കത്തിയത് ഡ്രൈവർ തിരുവാർപ്പ് സ്വദേശി  ജോമോൻ ലോറിയിൽ നിന്ന് ഓടിയിറങ്ങിയതിനാൽ അപകടം ഒഴിവായി

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 03:12 PM IST
  • ചെരുപ്പുകൾ സൂക്ഷിച്ച കാർഡ് ബോർഡ് പെട്ടികൾ ലോറിയിൽ പെട്ടെന്ന് ഇറക്കി മാറ്റിയതിനാൽ നാശം സംഭവിച്ചില്ല
  • കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കി
  • ലോറിയുടെ എൻഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്
Kottayam Lorry Fire: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു : ക്യാബിൻ കത്തിനശിച്ചു

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചാലുകുന്ന് ഭാഗത്തുനിന്നും എത്തിയ ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ ക്യാബിൻ തീപിടുത്തത്തിൽ കത്തി നശിച്ചു. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കോട്ടയം  അയ്മനത്തു നിന്ന് ചെരുപ്പുമായി പരുത്തും പാറയ്ക്ക് പോയ ലോറിയാണ് കത്തിയത് ഡ്രൈവർ തിരുവാർപ്പ് സ്വദേശി  ജോമോൻ ലോറിയിൽ നിന്ന് ഓടിയിറങ്ങിയതിനാൽ  അപകടത്തിൽ നിന്നു രക്ഷപ്പെട്ടു ലോറിയുടെ എൻ ഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. ക്യാബിൻ കത്തി നശിച്ചു ചെരുപ്പുകൾ സൂക്ഷിച്ച കാർഡ് ബോർഡ് പെട്ടികൾ ലോറിയിൽ  പെട്ടെന്ന് ഇറക്കി മാറ്റിയതിനാൽ നാശം സംഭവിച്ചില്ല.

കിളിമാനൂരും ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവും എംഡിഎംഎയുമായി രണ്ട്  യുവാക്കളെ കിളിമാനൂർ എക്സൈസ് സംഘം  അറസ്റ്റ് ചെയ്‌തു .കൊട്ടാരക്ക കുമ്മിൾ ഊന്നാംകല്ല് പുത്തൻ വീട്ടിൽ ഹരികൃഷ്‌ണൻ (24), നിലമേൽ വട്ടപ്പാറ പുത്തൻ വീട്ടിൽ വിരാജ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 400 മില്ലി ഗ്രാം  എംഡിഎംഎയും ,15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടർ ദീപക് ,പ്രിവൻറീവ് ഓഫീസർ കെ.ആർ.രാജേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ വൈ.ജെ.ജസീം,രതീഷ് എന്നിവരുടെ സംഘം ആണ് പിടികൂടിയത്.കഴിഞ്ഞ ദിവസം കിളിമാനൂർ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തുള്ള ബാറിനടുത്ത് പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത് .പ്രതികളെ കോടതിയിൽ ഹാജരാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News