കോഴിക്കോട്ടെ ബാലമന്ദിരത്തില്‍ നിന്ന് 4 ആണ്‍കുട്ടികൾ ​ഗ്രിൽ വഴി ചാടിപ്പോയി

4 boys jumped from Kozhikode orphanage: ബാലമന്ദിരത്തിലെ ശൗചാലയത്തിനകത്തുള്ള ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 02:12 PM IST
  • കാണാതായ നാലുകുട്ടികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
  • മറ്റു മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്.
  • ബാലമന്ദിരം അധികൃതരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.
കോഴിക്കോട്ടെ ബാലമന്ദിരത്തില്‍ നിന്ന് 4 ആണ്‍കുട്ടികൾ ​ഗ്രിൽ വഴി ചാടിപ്പോയി

കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് നാല് ആൺകുട്ടികളെ കാണാതായി. ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് ഇവരെ കാണാതാകുന്നത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികള്‍ മന്ദിരത്തിന്റെ ​ഗ്രിൽ വഴി കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടത്. 

കാണാതായ നാലുകുട്ടികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. മറ്റു മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. നാലുപേർക്കും 17 വയസ്സാണ്. ബാലമന്ദിരം അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹോസ്റ്റലിലെ ശൗചാലയത്തിനകത്തുള്ള ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

ALSO READ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ 1000 കിലോ പഴകിയ മത്സ്യം പിടികൂടി

ബാലമന്ദിരം അധികൃതരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഡി.സി.പിയുടേയും മെഡിക്കല്‍ കോളേജ് എ.സി.പിയുടേയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നും ഇവരെ പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബാലമന്ദിരത്തിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News