മദ്യപാനത്തിനിടെ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; സൈനികൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സൈനികനാണ് സന്തോഷ്

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 08:49 PM IST
  • ഇന്നലെ ജൂൺ ഒമ്പതിന് രാത്രി പത്ത് മണിയോടെ സംഭവം നടക്കുന്നത്.
  • ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കഴിഞ്ഞ ആഴ്ചയാണ് ലീവിൽ നാട്ടിലെത്തിയത്.
  • തുടർന്ന് സുഹൃത്തായ നിഷാദിനെ മദ്യപിക്കാനായി വീട്ടിൽ ക്ഷണിച്ചു വരുത്തുകയായിരുന്നു പ്രതി.
മദ്യപാനത്തിനിടെ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം : മദ്യപാനത്തിന് തുടർന്നുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറയിൽ നിഷാദിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസിൽ സന്തോഷ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ജൂൺ ഒമ്പതിന് രാത്രി പത്ത് മണിയോടെ സംഭവം നടക്കുന്നത്.

ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കഴിഞ്ഞ ആഴ്ചയാണ് ലീവിൽ നാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തായ നിഷാദിനെ മദ്യപിക്കാനായി വീട്ടിൽ ക്ഷണിച്ചു വരുത്തുകയായിരുന്നു പ്രതി. മദ്യപാനത്തിന്  തുടർന്നുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സന്തോഷ് വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് നിഷാദിന്റെ തലയ്ക്കടിച്ചു വീഴ്ത്തി.

ALSO READ : കുളിക്കാന്‍ പോകാമെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നിഷാദിനെ മെഡിക്കൽ കോളേജ് അശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം കടന്നു കളയാൻ ശ്രമിച്ച പ്രതിയെ കുട്ടിയാണി ജംഗ്ഷനിൽ വച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിഷാദ് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News