60 ലക്ഷത്തിന് വാങ്ങിയ പലിശ 30 ലക്ഷം; കൂടെ 2 കാറും, പ്രതികൾ പിടിയിൽ

ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിക്ക്  ആറുലക്ഷം രൂപ നൽകിയ പ്രതികൾ കൊള്ളപലിശയാണ് മടക്കി വാങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 06:10 PM IST
  • ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇവരെ ശ്രീകാര്യം പോലീസ് പിടികൂടിയത്
  • ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിക്ക് ആറുലക്ഷം രൂപ നൽകിയ പ്രതികൾ കൊള്ളപലിശയാണ് മടക്കി വാങ്ങിയത്
  • വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന സംഘത്തിലെ പ്രമുഖകണ്ണികളാണ് അറസ്റ്റിലായ അശ്വതിയും ജയകുമാറും.
60 ലക്ഷത്തിന് വാങ്ങിയ പലിശ 30 ലക്ഷം; കൂടെ 2 കാറും, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പണം വായ്പ നൽകി പലിശയായി ലക്ഷങ്ങളും കാറുകളും തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇവരെ ശ്രീകാര്യം പോലീസ് പിടികൂടിയത്. ശാസ്തമംഗലം മരുതംകുഴി ജികെ ടവറിൽ അശ്വതി (36) ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൂട്ടാംവിള കടുകറത്തല വീട്ടിൽ ജയകുമാർ (40) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിക്ക്  ആറുലക്ഷം രൂപ നൽകിയ പ്രതികൾ കൊള്ളപലിശയാണ് മടക്കി വാങ്ങിയത്. യുവതിയിൽ നിന്ന് പലിശയിനത്തിൽ മാത്രം മുപ്പത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും ഇന്നോവ, ബെലോനോ കാറുകളും തട്ടിയെടുത്തു. തുടർന്ന് പലിശ നൽകാനാകാതെ വന്നപ്പോൾ പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

പലിശയിനത്തിൽ വൻതുകകൾ കൈപ്പറ്റിയശേഷം പലിശ മുടങ്ങുന്നപക്ഷം കാർ വസ്തുക്കൾ തുടങ്ങിയ മുതലുകൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വൻതുകകളാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്. 

പ്രതികളിൽ നിന്നും നിരവധി ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, കാറുകൾ എന്നിവ പിടിച്ചെടുത്തു. പോലീസിന്റെ അന്വേഷണത്തിൽ മരുതംകുഴി കേന്ദ്രീകരിച്ച് വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന സംഘത്തിലെ പ്രമുഖകണ്ണികളാണ് അറസ്റ്റിലായ അശ്വതിയും ജയകുമാറും. 

കൂട്ടുപ്രതിയായ ബാബു എന്നയാൾക്കായി പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുകയാണ്.തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ക്രസമാധാനം) അജിത് വി എസ്സിന് യുവതി നേരിട്ട് നൽകിയ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് ഡി സി പി യുടെ പ്രത്യേക മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനായി ശ്രീകാര്യം പോലീസിനെ നിർദ്ദേശിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News