കാട്ടാക്കടയിൽ വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളായി പോലീസുകാരെ പിരിച്ചുവിട്ടു

വിനീതിനും കിരണും ഒപ്പും ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 09:53 PM IST
  • റൂറൽ എസ്.പി ഡി ശിൽപ്പയുടേതാണ് നടപടി. കേസിൽ വിനീത് കിരൺ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
  • വിനീതിനും കിരണും ഒപ്പും ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
കാട്ടാക്കടയിൽ വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളായി പോലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറൽ എസ്.പി ഡി ശിൽപ്പയുടേതാണ് നടപടി. കേസിൽ വിനീത് കിരൺ എന്നിവർ നേരത്തെ പിടിയിലായിരുന്നു. വിനീതിനും കിരണും ഒപ്പും ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

സാമ്പത്തിക തട്ടിപ്പിൽ  സസ്പെൻഷനിൽ ആയിരുന്നു വിനീത്. ടൈൽസ് വ്യാപാരിയായ മൂജീബിനെയാണ് പോലീസുകാർ തട്ടിക്കൊണ്ടു പോയത്. പോലീസുകാരനായ കിരണിന്റെ കാറിലാണ് വ്യാപാരിയെ തട്ടിക്കൊണ്ടു പോയത്. ടൈൽസ് കട നടത്തി നഷ്ടത്തിലായിരുന്നു വിനീത്. നെടുമങ്ങാട് സ്വദേശിയാണ് വിനീത്.

മുജീബ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനിലേക്ക് അന്വേഷണമെത്തിയത്. വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടന്നു; പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ പ്രധാന ശ്രമം. വാഹനത്തിനുള്ളിൽ കയറി പൊലീസ് യൂണിഫോമിട്ടവർ വിലങ്ങ് വച്ച് മുജീബിനെ സ്റ്റിയറിഗിനൊപ്പം ബന്ധിപ്പിച്ചു. തുടർന്ന് ഇയാൾ ബഹളം വച്ചപ്പോഴാണ് പോലീസ് വേഷധാരികള്‍ കാറിൽ രക്ഷപ്പെടുകയായിരുന്നു.

ALSO READ : തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഐസിയുവിൽ വെച്ച് മരിച്ച ആദിവാസി വൃദ്ധയുടെ മാല മോഷണം പോയി

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക്ക് ധരിച്ചുവെന്നുമാത്രമായിരുന്നു മുജീബിന്റെ മൊഴി. ആദ്യഘട്ടത്തിൽ പൊലീസിന് പ്രതികള്‍ വന്ന സിസിടിവി മാത്രമാണ് കിട്ടിയത്. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വാഹന നമ്പർ വ്യാജമായിരുന്നു.

സംഭവത്തിന് മുമ്പുള്ള ദിവസങ്ങള്‍ പരിശോധിച്ചപ്പോൾ അതേ കാർ മുജീബിനെ നിരീക്ഷിക്കുന്നത് പോലീസ് ശ്രദ്ധിച്ചു. ഈ വാഹനം പോലിസുകാരാനായ കിരണിന്റേതായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. പ്രതികള്‍ ഉപേക്ഷിച്ച പൊലീസ് യൂണിഫോം കാട്ടാക്കട എസ്എച്ചഒ ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തി കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് ടൈൽസ് കടയ്ക്ക് പുറമേ  മുജീബിന് റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്, സാമ്പത്തിക ബാധ്യതയാണ് തട്ടികൊണ്ടുപോകൽ ശ്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News