തിരുവനന്തപുരം അഞ്ചുതെങ്ങിൽ മൂന്ന് വയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്

Stray Dog Attack : കുട്ടിയുടെ ചെവിക്കും തലയ്ക്കുമായിട്ടാണ് തെരുവ് കടിച്ച് പരിക്കേൽപ്പിച്ചത്  

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 11:20 PM IST
  • അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജിനുവിന്റെ മൂന്ന് വയസ്സുള്ള ജനിനാണ് തെരുവ് നായയുടെ കടിയേറ്റത്.
  • ഇന്ന് ഓഗസ്റ്റ് 24 വൈകിട്ട് 3:30 മണിയോടെയാണ് സംഭവം.
തിരുവനന്തപുരം അഞ്ചുതെങ്ങിൽ മൂന്ന് വയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ തെരുവ് നായയുടെ കടിയേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. തലയ്ക്കും ചെവിയിലും കടിയേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജിനുവിന്റെ മൂന്ന് വയസ്സുള്ള  ജനിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് ഓഗസ്റ്റ് 24 വൈകിട്ട്  3:30 മണിയോടെയാണ് സംഭവം.

ചെവിക്കും തലയിലും മാരകമായ മുറിവേറ്റ കുട്ടിയെ അബോധാവസ്ഥയിൽ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ഇതേ പ്രദേശത്ത് നാലു വയസ് പ്രായമുള്ള കുഞ്ഞിനെ പേപ്പട്ടിയുടെ  ആക്രമണത്തിൽ ഗുരുതരമായി കണ്ണിനും തലയ്ക്കും പരുക്കേറ്റ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News