ഗുഗിൽ പേ വഴി പണം അടയ്ക്കുന്നത് വൈകി; തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ കൂട്ടത്തല്ല്

നെടുമങ്ങാട് വിവാഹത്തിൽ പങ്കെടുക്കാൻ വന്ന സംഘവും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത് 

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 09:31 PM IST
  • വാഹനങ്ങൾക്ക് പെട്രോൾ നിറക്കാൻ കാലതാമസം വന്നതുമായതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
  • നെടുമങ്ങാട് നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്ത് കാറിൽ മടങ്ങവേ പെട്രോൾ അടിക്കാൻ കയറിയ ഒരു കുടുംബത്തിൽപെട്ടവരും, പിന്നിൽ ഓട്ടോയിൽ പെട്രോൾ അടിക്കാൻ കാത്തു നിന്ന ഓട്ടോ റിക്ഷാ ഡ്രൈവറുമായാണ് വാക്ക് തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്.
ഗുഗിൽ പേ വഴി പണം അടയ്ക്കുന്നത് വൈകി; തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ കൂട്ടത്തല്ല്

തിരുവനന്തപുരം : നെടുമങ്ങാട് പമ്പിൽ പെട്രോൾ അടിക്കാൻ വാഹനങ്ങളിൽ എത്തിയവർ തമ്മിൽ വാക്കുതർക്കവും തുടർന്ന് കയ്യാങ്കളിയും. പഴകുറ്റിയിലെ സ്വകാര്യ പമ്പിൽ പെട്രോൾ അടിക്കാൻ വാഹനങ്ങളിൽ വന്നവർ തമ്മിൽ ആണ് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. വാഹനങ്ങൾക്ക് പെട്രോൾ നിറക്കാൻ കാലതാമസം വന്നതുമായതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

നെടുമങ്ങാട് നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്ത് കാറിൽ മടങ്ങവേ പെട്രോൾ അടിക്കാൻ കയറിയ ഒരു കുടുംബത്തിൽപെട്ടവരും, പിന്നിൽ ഓട്ടോയിൽ പെട്രോൾ അടിക്കാൻ കാത്തു നിന്ന ഓട്ടോ റിക്ഷാ ഡ്രൈവറുമായാണ് വാക്ക് തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഈക്കോ വാഹനത്തിൽ വന്നവർ പെട്രോൾ അടിച്ച ശേഷം ഗുഗിൽ പേ വഴി പൈസ കൊടുക്കാൻ കാലതാമസം ഉണ്ടായപ്പോൾ, പുറകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഡ്രൈവർ നിരന്തരം ഹോൻ മുഴക്കിയത് ഇഷ്ടപ്പെടാതെ കാറിൽ വന്ന അച്ഛനും മകനും പിന്നാലെ ഇരുചക്ര വാഹനത്തിൽ എത്തിയ മറ്റൊരു മകനും ചേർന്ന് ആട്ടോ റിക്ഷാ ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു.

ഓട്ടോറിക്ഷയിൽ ഓട്ടോ ഡ്രൈവറുടെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പൊലീസ് എത്തി സംഘർഷം ഒഴിവാക്കി. തുടർന്ന് ഇരു കൂട്ടരും പോലീസിൽ എത്തി പരാതി നൽകി. തുടർന്ന് ഇരു കൂട്ടർക്ക് എതിരെയും കേസെടുത്തു. ഓട്ടോ ഡ്രൈവർ സന്തോഷിനെയും കാറിൽ വന്ന കുടുംബനാഥൻ അലിയാർ കുഞ്ഞിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News