പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

നഹാസിന്റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവർ അടിച്ചെതെന്നാണ്  പോലിസ് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 10:35 PM IST
  • വ്യാഴായ്ച രാത്രി 8.30 ന് നേതാജിപുരം സൊസൈറ്റി ജംക്ഷനിൽ തുടങ്ങിയ വാക്കേറ്റത്തിനൊടുവിൽ അക്രമി സംഘം ആദ്യം നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു.
  • പിന്നീടാണ് സംഘമായി എത്തിയ ആക്രമികൾ നഹാസിന്റെ വീടിനു മുന്നിൽ എത്തി വീട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടർ അക്രമികൾ അടിച്ചു തകർത്തു.
പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : പോത്തൻകോട് നേതാജിപുരത്ത് വീടുകയറി ആക്രമണം നടത്തുകയും യുവാവിന്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നേതാജിപുരം കല്ലംപള്ളി വീട്ടിൽ അന്തപ്പൻ എന്ന എം. ദിനീഷ് (33), നേതാജിപുരം കലാഭവനിൽ എം. ശ്യാംകുമാർ (39) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴായ്ച രാത്രി 8.30 ന് നേതാജിപുരം സൊസൈറ്റി ജംക്ഷനിൽ തുടങ്ങിയ വാക്കേറ്റത്തിനൊടുവിൽ അക്രമി സംഘം ആദ്യം  നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു. പിന്നീടാണ് സംഘമായി എത്തിയ ആക്രമികൾ നഹാസിന്റെ വീടിനു മുന്നിൽ എത്തി വീട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടർ അക്രമികൾ അടിച്ചു തകർത്തു. 

നേതാജിപുരം നഹാസ് മൻസിലിൽ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്. തടയാനെത്തിയ നാട്ടുകാരെയും ഇവർആക്രമിക്കാൻ ഓടിച്ചു. തൊട്ടടുത്ത വീടിൻറെ ഗേറ്റും അക്രമിസംഘം ചവിട്ടി പൊളിച്ചു. ആക്രമത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ നഹാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

ALSO READ : വീട്ടുമുറ്റത്ത് പൂക്കളമിടുന്നതിനിടെ നാലരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മാവേലിക്കരയിൽ യുപി സ്വദേശി പിടിയിൽ

നഹാസിന്റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവർ അടിച്ചെതെന്നാണ്  പോലിസ് പറയുന്നത്. ഓഗസ്റ്റ് 7നായിരുന്നു രാജുവിനു നേരെ ആക്രമണം ഉണ്ടായത്. 2014-ൽ വാവറ അമ്പലത്ത് യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ദിനീഷ് .പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നേതൃത്വത്തിൽ എസ്ഐ രാജീവ്, എ എസ് ഐ വിനോദ് കുമാർ, സി പി ഒ മാരായ പി ശ്യാംകുമാർ , എ ഷാൻ, രതീഷ് കുമാർഎന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News