P Chitran Namboodirippad: വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Educationist P Chitran Namboodirippad: വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് തൃശൂർ ചെമ്പൂക്കാവിലെ വീട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 06:47 AM IST
  • കേരള വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ചിത്രൻ നമ്പൂതിരിപ്പാട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ശിൽപി കൂടിയാണ്
  • സാമൂഹ്യ പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്
  • പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം നന്നേ ചെറുപ്പത്തിലേ തന്റെ നിലപാടുറപ്പിച്ചത്
P Chitran Namboodirippad: വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് തൃശൂർ ചെമ്പൂക്കാവിലെ വീട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു.

കേരള വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ചിത്രൻ നമ്പൂതിരിപ്പാട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ശിൽപി കൂടിയാണ്. സാമൂഹ്യ പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം നന്നേ ചെറുപ്പത്തിലേ തന്റെ നിലപാടുറപ്പിച്ചത്.

സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നും പ്രത്യേകിച്ച് നമ്പൂതിരി സമുദായത്തില്‍ നിന്നും പന്തിഭോജനത്തിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയർന്നു വന്നിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവൃത്തി. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പി ചിത്രന്‍ നമ്പൂതിരിപ്പാട് അധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു.

മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരത്തിനുൾപ്പെടെ അർഹനായ അദ്ദേഹം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടറായിരുന്നു. തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ചിത്രൻ നമ്പൂതിരിപ്പാട്. കഴിഞ്ഞ രണ്ടാഴ്ചയായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം വൈകിട്ട് ഏഴ് മണിയോടെയാണ് അന്തരിച്ചത്. ഇന്ന് വൈകുന്നേരം നാല് മാണിയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News