Elephant: ഗുരുവായൂരിൽ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്കുൾപ്പെടെ ക്രൂര മർദ്ദനം; പാപ്പാന്മാർക്കെതിരെ നടപടി

Guruvayur Anakkotta: മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 06:34 PM IST
  • ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്
  • ഇതിൽ കൃഷ്ണ ജയലളിത നടയ്ക്കിരുത്തിയ ആനയാണ്
  • കുളിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം
Elephant: ഗുരുവായൂരിൽ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്കുൾപ്പെടെ ക്രൂര മർദ്ദനം; പാപ്പാന്മാർക്കെതിരെ നടപടി

തൃശൂർ: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.

ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. സസ്പെൻഷനിലായ രണ്ട് പാപ്പാന്മാരാണ് സ്ഥിരമായി ഈ രണ്ട് ആനകളെയും പരിചരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇവരെ മാറ്റിനിര്‍ത്തിയാല്‍ ആനകളുടെ പരിചരണത്തെ ബാധിക്കുമെന്നാണ് അധികൃതരുടെ വാദം. മൂന്ന് ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ആനയെ തല്ലുന്നു എന്ന പേരിലാണ് മര്‍ദനത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നത്.

ALSO READ: തണ്ണീർ കൊമ്പന് പിന്നാലെ മറ്റൊരു കൊമ്പനും; റേഡിയോ കോളർ ഘടിപ്പിച്ചതെന്ന് ഫോറസ്റ്റ് കൺസർവേറ്റർ

ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ കൃഷ്ണ ജയലളിത നടയ്ക്കിരുത്തിയ ആനയാണ്. കുളിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം. കേശവന്‍ കുട്ടിയെ തല്ലി എഴുന്നേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളാണിതെന്നാണ് ആനക്കോട്ട അധികൃതരുടെ വിശദീകരണം. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

ALSO READ: കാട്ടാനകളുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ

ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് ആനകളെ ക്രൂരമായി ഉപദ്രവിച്ച പാപ്പാന്മാർക്കെതിരെ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News