Gold Theft: തൃശൂരിൽ വൻ സ്വർണ കവർച്ച; തട്ടിയെടുത്തത് 3 കിലോ സ്വർണം

ജ്വല്ലറി ജീവനക്കാരായ കല്ലൂർ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാ​ഗ് ആണ് തട്ടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 12:02 PM IST
  • കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന 3 കിലോ സ്വർണമാണ് മോഷണം പോയത്.
  • ഇന്നലെ രാത്രിയാണ് സംഭവം.
  • ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് സ്വർണം കൊണ്ടു പോകുകയായിരുന്നു.
Gold Theft: തൃശൂരിൽ വൻ സ്വർണ കവർച്ച; തട്ടിയെടുത്തത് 3 കിലോ സ്വർണം

തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന 3 കിലോ സ്വർണമാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് സ്വർണം കൊണ്ടു പോകുകയായിരുന്നു. ഇതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം കവർന്നത്.

ജ്വല്ലറി ജീവനക്കാരായ കല്ലൂർ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിലായിരുന്നു സ്വർണമടങ്ങിയ ബാ​ഗ് സൂക്ഷിച്ചിരുന്നത്. കാറിൽ എത്തിയ സംഘം ഇവരുടെ കയ്യിൽ നിന്നും ബാ​ഗ് തട്ടിയെടുക്കുകയായിരുന്നു. വെള്ള ഡിസയർ കാറിൽ എത്തിയ സംഘമാണ് തങ്ങളുടെ പക്കൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

ജ്വല്ലറിയിൽ പണിത ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ കൊണ്ടു പോകാറുള്ളത് പതിവാണ്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

Crime: കെഎസ്ആർടിസി ബസിൽ ഗർഭിണിക്ക് നേരെ അതിക്രമം; ഭർത്താവെത്തി പ്രതിയെ പിടികൂടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ​ഗർഭിണിക്ക് നേരെ അതിക്രമം. അതിക്രമം നടത്തിയയാളെ യുവതിയുടെ ഭർത്താവ് എത്തി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് ആയ പ്രമോദ് ആണ് അതിക്രമം കാട്ടിയത്. വട്ടപ്പാറ മരുതുമൂട് സ്വദേശിയായ പ്രതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരികയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ മേപ്പൂക്കട ഭാഗത്ത് വെച്ചാണ് പ്രതി മുൻ സീറ്റിലിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തിയത്.

രണ്ടുതവണ കൈതട്ടി എറിഞ്ഞിട്ടും വീണ്ടും ഇയാൾ ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. എട്ട് മണിയോടെ യുവതിയുടെ ഭർത്താവ് കാട്ടാക്കട ബസ്റ്റാൻഡിൽ കാത്തുനിന്ന് ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചു ഇറക്കുകയും കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. അതിക്രമം നടന്നത്  മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ കാട്ടാക്കട പോലീസ് മലയിൻകീഴ് പോലീസിന് കൈമാറി. മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തി യുവതിയും ഭർത്താവും പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News