സർവീസ് ചെയ്തിട്ടും ഫലമുണ്ടായില്ല; ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം, വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചാർജ് ചെയ്യാനിട്ട ഫോൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയുമായിരുന്നു. ഉടൻ തന്നെ കണക്ഷന്‍ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 12:26 PM IST
  • കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
  • അപകടസമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
  • റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടില്‍ താമസിക്കുന്നത്.
സർവീസ് ചെയ്തിട്ടും ഫലമുണ്ടായില്ല; ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം, വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. തലനാരിഴയ്ക്കാണ് വയോധികൻ രക്ഷപ്പെട്ടത്. പട്ടിക്കാട് സിറ്റി ഗാര്‍ഡനില്‍ കണ്ണീറ്റുകണ്ടത്തില്‍ കെ.ജെ. ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടില്‍ താമസിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ചാർജ് ചെയ്യാനിട്ട ഫോൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളി പടര്‍ന്നെങ്കിലും കണക്ഷന്‍ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചു. ഏഴുമാസം മുമ്പാണ് പതിനായിരം രൂപയ്ക്ക് ഓണ്‍ലൈനിൽ ഷവോമി കമ്പനിയുടെ ഫോണ്‍ വാങ്ങിയത്. പിന്നീട് അസാധാരാണമായി ചൂട് പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തൃശൂരിലുള്ള കമ്പനിയുടെ സര്‍വീസ് സെന്ററില്‍ തന്നെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്നു.

Also Read: Ambadi murder: കായംകുളത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ നേതാവ്; വെട്ടിയത് ക്വട്ടേഷൻ സംഘം

കഴിഞ്ഞ ഏപ്രിലിൽ ഷവോമി ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിനി മരിച്ചത്. തിരുവില്വാമല പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News