എന്താണ് വിശ്വാസം? പലർക്കും അത് പലവിധത്തിലാണ്. ചിലർക്ക് ഒരു വ്യക്തിയിലോ ആശയത്തിലോ ആകാം. മറ്റു ചിലർക്ക് ദൈവത്തിലാകാം. അത്തരത്തിൽ ദൈവവിശ്വാസിയായ ഒരാളാണ് നിങ്ങൾ എങ്കിൽ ഇത്തരം സൂചനകൾ ജീവിത്തിൽ ഉണ്ടായാൽ അത് അവഗണിക്കരുത്. ദേവന്മാരുടെ പോലും ആരാധനാമൂർത്തിയാണ് പരമശിവൻ. അദ്ദേഹത്തെ പൂജിച്ചാൽ ലഭിക്കാത്ത അനുഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് പലരുടേയും ഇഷ്ട ദൈവവും സദാ പ്രാർത്ഥിക്കുന്നതുമായ ദൈവമാണ് പരമശിവൻ. തന്നെ എപ്പോഴും ഭജിക്കുന്നവരെ പരമശിവും കൈവിടാറില്ല. നമ്മെ പരമശിവൻ ദർശനത്തിനായി വിളിക്കുമ്പോൾ കാണുന്ന ചില ശുഭകരമായ സൂചനകൾ ഉണ്ട്. അതേക്കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്.
പാമ്പുകളില്ലാത്ത പറമ്പുൾ വിരളമായിരിക്കും. എങ്കിലും മനുഷ്യ സാന്നിധ്യമുള്ളിടത്ത് പലപ്പോഴും അവ നിക്കാറില്ല. അല്ലെങ്കിൽ രാത്രി കാലങ്ങളിൽ മാത്രമാണ് ആവ പുറത്തിറങ്ങാറ്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും വഴിയിലോ മറ്റോ ഒരു പാമ്പിനെ കാണുകയും അതിനെ വീണ്ടും ഒരു അഞ്ചു ദിവസമോ മറ്റോ കഴിഞ്ഞ് കാണുകയാണെങ്കിൽ അത് ശിവ ഭഗവാനെ ദർഷിക്കേണ്ട സമയമായി എന്നതിന്റെ സൂചനയാണ്. പലർക്കും ഇത്തരത്തിലാണ് ദർശനം ലഭിക്കുന്നത്.
ALSO READ: ശുക്ര മഹാദശ നല്‍കും ആഡംബര ജീവിതം! 20 വർഷത്തേക്ക് സമ്പത്തും വിജയവും ഒപ്പം
മറ്റു ചിലർ സ്വപ്നത്തിൽ ശിവനെ കാണാറുണ്ട്. ഇതും ദർശനത്തിനു സമയമായി എന്നതിന്റെ സൂചനയാണ്. അതുപോലെ ഭസ്മത്തിന്റെ ഗന്ധം വീട്ടിൽ വരിക ഇവയൊക്കെയും ഈ സൂചനയാണ് നൽകുന്നത്. മാത്രമല്ല ഇതിൽ നിന്നും നിങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടെന്നും മനസ്സിലാക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...