Astro Tips : സൂര്യാസ്തമയത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യരുത്; ലക്ഷ്മി ദേവി കോപിക്കും, ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകും

Goddess Lakshmi :  വാസ്തു ശാസ്ത്രം അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങൾ ചെയ്യുന്നത് ലക്ഷ്മി ദേവി കോപിഷ്ഠയാകാൻ കാരണമാകാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 12:29 PM IST
  • ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ നിരവധി നിഷ്ഠകളും പൂജ രീതികളുമുണ്ട്.
  • ഇവ പാലിക്കാതിരുന്നാൽ ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകുകയും ജീവിതത്തിൽ പലതാരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകുകയും ചെയ്യും.
  • വാസ്തു ശാസ്ത്രം അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങൾ ചെയ്യുന്നത് ലക്ഷ്മി ദേവി കോപിഷ്ഠയാകാൻ കാരണമാകാറുണ്ട്.
  • തിരുവെഴുത്തുകൾ അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ജോലി ചെയ്യുന്നത് ദോഷമാണ്.
Astro Tips : സൂര്യാസ്തമയത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യരുത്;  ലക്ഷ്മി ദേവി കോപിക്കും, ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകും

ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർധിക്കാൻ ലക്ഷ്മി ദേവിയുടെ അനുഗ്രഹം അത്യാവശ്യമാണ്.  അതിനാൽ തന്നെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ നിരവധി  നിഷ്ഠകളും പൂജ രീതികളുമുണ്ട്. ഇവ പാലിക്കാതിരുന്നാൽ ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകുകയും ജീവിതത്തിൽ പലതാരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകുകയും ചെയ്യും. വാസ്തു ശാസ്ത്രം അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങൾ ചെയ്യുന്നത് ലക്ഷ്മി ദേവി കോപിഷ്ഠയാകാൻ കാരണമാകാറുണ്ട്. തിരുവെഴുത്തുകൾ അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ജോലി ചെയ്യുന്നത് ദോഷമാണ്. സൂര്യാസ്തമയത്തിന് ശേഷം വിശ്രമത്തിനും പൂജാദികർമ്മങ്ങൾക്കും ഉള്ള സമയമാണ്. 

സന്ധ്യസമയത്ത് ഉറങ്ങരുത് 

വാസ്തു ശാസ്ത്രം അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം സന്ധ്യ സമയത്ത് ഉറങ്ങരുത്. അങ്ങനെ ഉറങ്ങുന്നവർക്ക് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇത്തരത്തിൽ ഉറങ്ങുന്ന ആളുകളുടെ ആയുർദൈർഘ്യം കുറയുമെന്നും വിശ്വാസമുണ്ട്. സന്ധ്യ സമയത്താണ് ലക്ഷ്മി ദേവി വീടുകളിൽ എത്തുന്നത്.   ഈ സമയത്ത് ഉറങ്ങിയാൽ ലക്ഷ്മി ദേവി കോപിക്കും. ഈ സമയത്ത് കിടന്ന് ഉറങ്ങിയാൽ ലക്ഷ്മി ദേവി തിരിച്ച് പോകുമെന്നും മടങ്ങി വരില്ലെന്നുമാണ് വിശ്വാസം.

ALSO READ: Vastu Tips for Sleep: വാസ്തു ദോഷം നിങ്ങളുടെ ഉറക്കം കെടുത്തും; പ്രതിവിധികൾ ഇങ്ങനെ

സന്ധ്യാസമയത്ത് തൂക്കരുത് 

വാസ്തു ശാസ്ത്രം അനുസരിച്ച് സന്ധ്യക്ക് ശേഷം വീട് തൂക്കാൻ പാടില്ല. സന്ധ്യക്ക് തൂത്ത് വാരിയാൽ വീട്ടിൽ ചീത്ത കാര്യങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ വീട്ടിലെ പോസിറ്റീവ് എനർജി നഷ്ടപ്പെടുമെന്നും വിശ്വാസമുണ്ട്.

 സന്ധ്യാസമയത്ത് ദാനം ചെയ്യരുത്

 വാസ്തു ശാസ്ത്രം അനുസരിച്ച്  അബദ്ധവശാൽ പോലും സന്ധ്യ സമയത്ത് ഒരു കാര്യങ്ങളും ദാനം ചെയ്യരുത്. തൈര്, പാൽ, ഉപ്പ് അങ്ങനെ ഒന്നും തന്നെ സന്ധ്യക്ക് ശേഷം ദാനമായി കൊടുക്കാൻ പാടില്ല. അങ്ങനെ ചെയ്‌താൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകും, കാണാത്ത സാമ്പത്തിക നഷ്ടവും ഉണ്ടാകും.

തുളസി പൂജ നടത്തരുത് 

വാസ്തു ശാസ്ത്ര പ്രകാരം സൂര്യാസ്തമയത്തിന് ശേഷം തുളസി പൂജ നടത്തരുത്. സൂര്യാസ്തമയത്തിന് ശേഷം തുളസിയെ സ്പർശിക്കുന്നത് ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News