Vastu Tips for Sleep: വാസ്തു ദോഷം നിങ്ങളുടെ ഉറക്കം കെടുത്തും; പ്രതിവിധികൾ ഇങ്ങനെ

Vastu Tips for better Sleep: നമ്മുടെ മാനസികമായ ചില അവസ്ഥകളെ സ്വാധീനിക്കാന്‍ വാസ്തു ശാസ്ത്രത്തിലെ ചില മാനദണ്ഡങ്ങള്‍ക്ക് സാധിക്കുമെന്നാണ് വാസ്തുശാസ്ത്ര വിദ​​ഗ്ധർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 03:35 PM IST
  • ഉറക്കത്തിന്റെ പ്രാധാന്യം അറിയാമെങ്കിലും, പലർക്കും ഉറക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്
  • ചിലർക്ക് പ്രത്യേകിച്ച് ആരോ​ഗ്യപ്രശ്നങ്ങളോ മാനസിക പ്രശ്നങ്ങളോ ഒന്നും തന്നെയില്ലെങ്കിലും ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ടാറുണ്ട്
  • അകാരണമായ ഭയവും ആശങ്കകളുമാകും ഇത്തരക്കാരെ അലട്ടുന്നത്
  • ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വാസ്തു ശാസ്ത്രത്തിലൂടെ പ്രതിവിധികള്‍ കണ്ടെത്താൻ സാധിക്കും
Vastu Tips for Sleep: വാസ്തു ദോഷം നിങ്ങളുടെ ഉറക്കം കെടുത്തും; പ്രതിവിധികൾ ഇങ്ങനെ

മികച്ച ആരോ​ഗ്യത്തിന് ശരിയായ ഉറക്കം അനിവാര്യമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ഭൂരിഭാ​ഗം ജീവി വർ​ഗങ്ങളുടെയും മസ്തിഷ്‌കം ഉള്‍പ്പടെ ഒട്ടുമിക്ക അവയവങ്ങളും മനസും വിശ്രമാവസ്ഥയിലേക്ക് പോകുന്നത് ഉറക്ക സമയത്താണ്. ഈ വിശ്രമാവസ്ഥയിലാണ് ശരീരം അതിന്റെ പല കർത്തവ്യങ്ങളും നിർവഹിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. മികച്ച ഉറക്കം ലഭിക്കുന്നത് വഴി, തലച്ചോറിന്റെ ക്ഷമത വര്‍ധിപ്പിക്കാമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഉറക്കത്തിന്റെ പ്രാധാന്യം അറിയാമെങ്കിലും, പലർക്കും ഉറക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ചിലർക്ക് പ്രത്യേകിച്ച് ആരോ​ഗ്യപ്രശ്നങ്ങളോ മാനസിക പ്രശ്നങ്ങളോ ഒന്നും തന്നെയില്ലെങ്കിലും ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ടാറുണ്ട്. അകാരണമായ ഭയവും ആശങ്കകളുമാകും ഇത്തരക്കാരെ അലട്ടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വാസ്തു ശാസ്ത്രത്തിലൂടെ പ്രതിവിധികള്‍ കണ്ടെത്താൻ സാധിക്കും. നമ്മുടെ മാനസികമായ ചില അവസ്ഥകളെ സ്വാധീനിക്കാന്‍ വാസ്തു ശാസ്ത്രത്തിലെ ചില മാനദണ്ഡങ്ങള്‍ക്ക് സാധിക്കുമെന്നാണ് വാസ്തുശാസ്ത്ര വിദ​​ഗ്ധർ പറയുന്നത്.

ALSO READ: Marriage Matching: വിവാഹത്തിന് പരി​ഗണിക്കുന്നത് പത്ത് പൊരുത്തങ്ങൾ; അഞ്ചിൽ താഴെ പൊരുത്തം ദോഷമോ?

1- ഉറങ്ങുമ്പോൾ ശിരസിന്റെ ഭാ​ഗം വടക്കോട്ട് വരുന്ന തരത്തില്‍ ഉറങ്ങരുന്നത്. ഇത് രാവിലെ എഴുന്നേല്‍ക്കമ്പോള്‍ തലവേദന, മന്ദത എന്നിവയ്ക്ക് കാരണമാകും. തെക്ക്-കിഴക്ക് ദിശയാണ് ഉറക്കത്തിന് അനുയോജ്യമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കിഴക്കോട്ട് തല വരുന്ന രീതിയിലാണ് കിടക്കേണ്ടത്.

2- ശിരസിന്റെ ഭാ​ഗം കിടപ്പുറിയുടെ വാതിലിന് നേരെ വരുന്ന തരത്തില്‍ കിടക്കരുത്. ഇത് ദുസ്വപ്നങ്ങള്‍ കാണാനും അകാരണമായ ആശങ്ക ഉണ്ടാക്കാനും കാരണമാകുമെന്ന് വിശ്വസിക്കുന്നു.

3-  കട്ടിലിന് അഭിമുഖമായി കണ്ണാടികൾ വരാതെ ശ്രദ്ധിക്കുക. പ്രതിബിംബങ്ങള്‍ ഉറക്കത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ട്.

4- കിടപ്പുമുറിക്ക് മുകളിൽ വാട്ടർ ടാങ്ക്, മറ്റ് ജലസംഭരണികൾ എന്നിവ സ്ഥാപിക്കരുത്. ഇത് ഉറക്കത്തിൽ അസ്വസ്ഥത ഉണ്ടാക്കും.

5- കിടപ്പുമുറിയിൽ ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കൾ വയ്ക്കരുത്.

6- ശിരസിന്റെ ഭാ​ഗം ജനാലകൾക്ക് സമീപം വരുന്ന വിധത്തിൽ ഉറങ്ങരുത്. ഇത് മനസ്സിൽ ആശങ്കകൾ സൃഷ്ടിക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും.

7- കിടപ്പുമുറിയിൽ വെള്ളച്ചാട്ടം, പര്‍വ്വതങ്ങള്‍ തുടങ്ങിയവയടെ ചിത്രങ്ങള്‍ സൂക്ഷിക്കരുത്. 

8- കിടപ്പുമുറിയിലെ ബാത്ത്റൂമിന്റെ ഭിത്തിയോട് ചേർത്ത് കട്ടിൽ ഇടരുത്.

9- കിടപ്പുമുറിയിലെ ബാത്ത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടുക.

10- തടികൊണ്ടുള്ള കട്ടിലുകൾ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News