Chandra Gochar 2024: ധനു രാശിയിലെ ചന്ദ്ര സംക്രമം ഇവർക്ക് നൽകും കരിയറിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ!

Moon Transit 2024: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ഏത് രാശിയിലും രണ്ടര ദിവസമാണ് ചന്ദ്രൻ നിൽക്കുന്നത്. വർഷത്തിലെ ആദ്യ മാസ ശിവരാത്രിയിൽ ചന്ദ്രൻ സംക്രമിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്.

Written by - Ajitha Kumari | Last Updated : Jan 8, 2024, 08:19 AM IST
  • ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ
  • ഏത് രാശിയിലും രണ്ടര ദിവസമാണ് ചന്ദ്രൻ നിൽക്കുന്നത്
  • ഈ രണ്ട് രാശിക്കാർക്ക് ഇതിലൂടെ പ്രയോജനം ഉണ്ടാകും
Chandra Gochar 2024: ധനു രാശിയിലെ ചന്ദ്ര സംക്രമം ഇവർക്ക് നൽകും കരിയറിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ!

Chandra Gochar Effect 2024: ജ്യോതിഷ പ്രകാരം ചില ഗ്രഹങ്ങൾ എല്ലാ മാസവും നിശ്ചിത സമയത്ത് രാശിമാറും. എല്ലാ ഗ്രഹങ്ങളിലും ചന്ദ്രൻ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ്. ചന്ദ്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ രണ്ടര ദിവസമെടുക്കും. നിലവിൽ ചന്ദ്രൻ വൃശ്ചിക രാശിയിൽ സ്ഥിതി ചെയ്യുന്നു. ജനുവരി 9 ന് ധനു രാശിയിൽ പ്രവേശിക്കും.

Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥിന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും!

വർഷത്തിലെ ആദ്യത്തെ പ്രതിമാസ ശിവരാത്രി ജനുവരി 9 നാണ് ഉത്തരേന്ത്യയിൽ ആചരിക്കുന്നത്.  മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തീയതിയിലാണ് പ്രതിമാസ ശിവരാത്രി വ്രതം ആചരിക്കുന്നത്. ഈ ദിനം മഹാദേവന് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം മഹാദേവന്റെയും പാർവതി ദേവിയുടെയും ആരാധനാ ദിനമാണ്. ജ്യോതിഷ പ്രകാരം മാസത്തിലെ ശിവരാത്രിയിൽ, ചന്ദ്രൻ രാശി മാറുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ 2 രാശിക്കാരുടെ ജീവിതത്തിൽ ഒരു പ്രത്യേക സ്വാധീനം ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും ആളുകൾക്ക് അവരുടെ ആഗ്രഹം പോലെ വിജയം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.  ജ്യോതിഷ പ്രകാരം ചന്ദ്രൻ വൃശ്ചിക രാശിയിൽ നിന്ന് മാറി 2024 ജനുവരി 09 ന് രാത്രി 09:11 ന് ധനു രാശിയിൽ പ്രവേശിക്കും. ജനുവരി 11 വരെ ചന്ദ്രദേവൻ ഈ രാശിയിൽ തുടരും. ഇതിനുശേഷം മകര രാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ 2 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

Also Read: Kerala School Kalolsavam 2024: കലോസവത്തിൽ മത്സരം കടക്കുന്നു; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

വൃശ്ചികം (Scorpio):  ജ്യോതിഷ പ്രകാരം ചന്ദ്രൻ ഈ രാശിയുടെ ധന ഭാവത്തിലാണ് പ്രവേശിക്കുന്നത്.  ഈ സാഹചര്യത്തിൽ വൃശ്ചികം രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത. കൂടാതെ കരിയറിലും ബിസിനസ്സിലും നിങ്ങൾക്ക് സങ്കൽപ്പിക്കാനാവാത്ത വിജയം ലഭിക്കും. വൃശ്ചിക രാശിക്കാർക്ക് ചന്ദ്രൻ മാറുന്നത് കൊണ്ട് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനുള്ള ശക്തമായ സാധ്യതകളുമുണ്ട്.

മകരം (Capricorn):  ധനു രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം മകരം രാശിക്കാർക്കും നേട്ടങ്ങൾ നൽകും. ചന്ദ്രന്റെ ഈ മാറ്റം ഈ രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. ഈ 2 ദിവസങ്ങളിൽ മകരം രാശിക്കാരുടെ നടക്കാത്ത കാര്യങ്ങൾ പൂർത്തീകരിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. മൊത്തത്തിൽ നിങ്ങളുടെ സമയം ജനുവരി 9 മുതൽ ജനുവരി 11 വരെ ശുഭകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News