Kerala School Kalolsavam 2024: കലോസവത്തിൽ മത്സരം കടക്കുന്നു; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

Kerala School Kalolsavam 2024: ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 06:46 AM IST
  • സംസ്ഥാന സ്കൂൾ കലോസവത്തിൽ കീരീട പോരാട്ടത്തിനായുളള മത്സരം കടുക്കുന്നു
  • മൂന്നാം ദിനത്തിൽ 871 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്
  • തൊട്ടുപിന്നാലെ മുൻ വർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് 866 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്
Kerala School Kalolsavam 2024: കലോസവത്തിൽ മത്സരം കടക്കുന്നു; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

കൊല്ലം: സംസ്ഥാന സ്കൂൾ കലോസവത്തിൽ കീരീട പോരാട്ടത്തിനായുളള മത്സരം കടുക്കുന്നതായി റിപ്പോർട്ട്. കലാമേളയുടെ മൂന്നാം ദിനത്തിൽ 871 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.  തൊട്ടുപിന്നാലെ മുൻ വർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് 866 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.  മൂന്നാം സ്ഥാനത്ത് 859 പോയിന്റുമായി പാലക്കാട് ജില്ലയാണ്.

Also Read: Kerala School Kalolsavam 2024 | 20 തവണയും കോഴിക്കോട്, ഇപ്പോഴും നേടാത്ത ജില്ലകൾ നാല്, സ്വർണക്കപ്പിൻറെ ചരിത്രം ഇതാ...

ഇന്നലത്തെ [പ്രധാന മത്സരങ്ങൾ ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, നാടകം, ഹയർസെക്കൻഡറി വിഭാഗം കേരളനടനം, നാടോടി നൃത്തം, കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം തുടങ്ങിവയായിരുന്നു.  ഇതിനിടയിൽ കനത്ത മഴയെ തുടർന്ന് വേദി ഒന്നിൽ മത്സരം നിർത്തി വയ്‌ക്കേണ്ട അവസ്ഥവരെ ഇന്നലെ ഉണ്ടായി. സംഘനൃത്ത മത്സരം കാണാനായി വേദി തിങ്ങി നിറഞ്ഞിരിക്കുമ്പോഴായിരുന്നു മഴയുടെ വരവ്.

Also Read: Kerala School Kalolsavam 2024: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 425 പോയിന്റുമായി കണ്ണൂർ മുന്നിൽ

വേദികൾക്ക് പുറത്തുണ്ടായ വെള്ളക്കെട്ട് മത്സരാർത്ഥികളേയും കാണികളേയും ശരിക്കും ബുദ്ധിമുട്ടിച്ചു. പ്രധാന വേദിയായ ആശ്രമം മൈതാനത്ത് ഗ്രീൻ റൂമിലടക്കം വെള്ളം കയറിയാതായിട്ടാണ് റിപ്പോർട്ട്. ഇതോടെ കുറച്ചു സമയത്തേക്ക് മത്സരം നിർത്തിവയ്ക്കെണ്ടിയോ വന്നു.  ശേഷം ജെസിബി എത്തി മണ്ണ് ഇട്ടതോടെയാണ് വെള്ളക്കെട്ട് ഒഴിവായി.  സമാന സ്ഥിതിയായിരുന്നു നാലാം വേദിക്ക് പുറത്തും. ഇതിനിടയിൽ വൃന്ദവാദ്യം വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പ്രതിഷേധമുണ്ടാകുകയും തുടർന് വേദി മാറ്റി പരിപാടി ആരംഭിക്കുകയുമുണ്ടായി.  എന്തായാലും ആര് കപ്പ് നേടും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 

Also Read: ഭോലേനാഥിന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും!

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.  ചടങ്ങിൽ നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. ശേഷം മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News