Basant Panchami 2022: ഈ വർഷം എന്നാണ് വസന്തപഞ്ചമി? ശുഭ മുഹൂർത്തവും ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും അറിയാം

എല്ലാ വർഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ അഞ്ചാം ദിവസമാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 01:11 PM IST
  • അറിവിന്‍റെയും കലയുടെയും സംഗീതത്തിന്‍റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. അതിനാലാണ് വസന്തപഞ്ചമി നാളില്‍ സരസ്വതി ദേവിയെ ആരാധിക്കുന്നത്.
Basant Panchami 2022: ഈ വർഷം എന്നാണ് വസന്തപഞ്ചമി?  ശുഭ മുഹൂർത്തവും  ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും അറിയാം

Basant Panchami 2022: എല്ലാ വർഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ അഞ്ചാം ദിവസമാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നു. 

അറിവിന്‍റെയും കലയുടെയും സംഗീതത്തിന്‍റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. അതിനാലാണ് വസന്തപഞ്ചമി  നാളില്‍ സരസ്വതി ദേവിയെ ആരാധിക്കുന്നത്. 

പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും പുതിയ കലകൾ  ആരംഭിക്കുന്നതിനും ഏറ്റവും ഉത്തമമായ ദിവസമാണ്  വസന്തപഞ്ചമി.  ഈ ദിവസം വിദ്യാർത്ഥികൾക്ക് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. ചിലർ ഈ ദിവസം വ്രതമനുഷ്ഠിക്കുന്നു, ചിലർ ദരിദ്രർക്ക് വിദ്യാഭ്യാസം നൽകുന്നു.  കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നതിനും ദുരിത നിവാരണത്തിനുമായി വസന്തപഞ്ചമി വ്രതവും പൂജയും അനുഷ്ടിക്കുന്നു. ഒരാളുടെ മനസ്സിൽ, ജീവിതത്തിൽ നിരാശയോ അസ്വസ്ഥതയോ ഉണ്ടെങ്കിൽ, ഈ ദിവസം മാ സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനസ്സിലെ ഇരുട്ട് അകറ്റാൻ കഴിയും.

Also Read: Home Vastu: വീട്ടിൽ ഈ സ്ഥലത്തിരുന്ന് അബദ്ധത്തിൽ പോലും ഭക്ഷണം കഴിക്കരുത്, ലക്ഷ്മി ദേവി കോപിക്കും!

സാധാരണ ഫെബ്രുവരി ആദ്യ പകുതിയിലാണിത് വസന്തപഞ്ചമി വരിക.. ഈ  വര്‍ഷം ഫെബ്രുവരി 5ന് രാവിലെ 3:45 മുതൽ ആറാം തീയതി രാവിലെ 3:45 വരെ പഞ്ചമിയാണ്.

വസന്തപഞ്ചമി തിയതിയും ശുഭ മുഹൂർത്തവും  (Basant Panchami Date)
1 - വസന്തപഞ്ചമിയുടെ ആരംഭ തീയതി ഫെബ്രുവരി 5, ശനിയാഴ്ച പുലർച്ചെ 3:45 ആണ്.
2 - വസന്തപഞ്ചമിയുടെ അവസാന തീയതി ഫെബ്രുവരി 6, ഞായർ പുലർച്ചെ 3:45 ആണ്.
3 - വസന്തപഞ്ചമിയുടെ അനുകൂല സമയം ഫെബ്രുവരി 5 ന് രാവിലെ 7:19 മുതൽ 12:35 വരെയാണ്. 
ഈ സമയത്ത് സരസ്വതി പൂജ നടത്താം, അതായത് മഹൂർത്തത്തിന്‍റെ ആകെ ദൈർഘ്യം 5 മണിക്കൂർ 28 മിനിറ്റാണ്. 

വസന്തപഞ്ചമി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും  (Basant Panchami Puja)
1 - വസന്തപഞ്ചമി ദിനത്തിൽ ഒരാൾ ബ്രഹ്മചര്യം പാലിക്കണം.
2 - മനസ്സിൽ ആരോടും തെറ്റായ വികാരം ഉണ്ടാകരുത്.
3- അധിക്ഷേപ വാക്കുകൾ ഉപയോഗിക്കരുത്.
4- മാംസം മദ്യം മുതലായവയിൽ നിന്ന് അകന്നുനില്‍ക്കണം  
5 - കുളിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കരുത്.
6 - മഞ്ഞ വസ്ത്രം ധരിക്കണം.
7 - ഈ ദിവസം വസന്തകാലം ആഗമിക്കുന്നതിനാല്‍ ഈ ദിവസം മരങ്ങളും ചെടികളും മുറിക്കുന്നത് ഒഴിവാക്കണം.
8 - രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം സ്വന്തം കൈപ്പത്തി കാകാണുക. കാരണം കൈപ്പത്തിയ്ക്കുള്ളില്‍ മധ്യ ഭാഗത്തായാണ്‌  , സരസ്വതി ദേവിയുടെ വാസം എന്നാണ് വിശ്വാസം.   ഈ  മന്ത്രവും ഉരുവിടാം....-
"കരാഗ്രേ വസതേ ലക്ഷ്മി കരമദ്ധ്യേ സരസ്വതി 
കരമൂലേ സ്ഥിതേ ഗൗരി പ്രഭാതേ കരദര്‍ശനം" 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News