Budhaditya Rajayoga 2024: ബുധനും സൂര്യനും ചേർന്ന് സ്പെഷ്യൽ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Budhadity Rajayoga: ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരുമിച്ചു ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ  സംയോജനം പല രാശികളിലുമുള്ളവർക്ക് വളരെ ഭാഗ്യമായിരിക്കും. 

Written by - Ajitha Kumari | Last Updated : Jun 22, 2024, 12:43 PM IST
  • ബുധനും സൂര്യനും ഒരുമിച്ചു ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്
  • ഈ സംയോജനം പല രാശികളിലുമുള്ളവർക്ക് വളരെ ഭാഗ്യമായിരിക്കും
Budhaditya Rajayoga 2024: ബുധനും സൂര്യനും ചേർന്ന് സ്പെഷ്യൽ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Sun Mercury Transit/Budhaditya Rajyog: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ബുധനും പ്രാധാന്യമുള്ളവരാണ്. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ വരുമ്പോഴെല്ലാം ശുഭകരമായ രാജയോഗം സൃഷ്ടിക്കുന്നു.

Also Read: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

ഇപ്പോൾ മിഥുന രാശിയിൽ ആത്മാവിൻ്റെ ഘടകമായ സൂര്യനും ധനവും ജ്ഞാനവും നൽകുന്ന ബുധനും നിൽക്കുന്നതിനാൽ ഒരു വർഷത്തിനു ശേഷം മിഥുന രാശിയിൽ ബുധൻ്റെയും സൂര്യൻ്റെയും സംയോഗം ഉണ്ടാകുകയും ബുധാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്തു.

അതിൻ്റെ പ്രഭാവം ജൂൺ 29 വരെ നിലനിൽക്കും. ഈ യോഗം എല്ലാ രാശിക്കാരെയും വ്യത്യസ്ത രീതികളിൽ ബാധിക്കും. എന്നാൽ പ്രത്യേക ഗുണങ്ങൾ ലഭിക്കാൻ പോകുന്ന 3 രാശികളുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: ജൂലൈ 5 മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണകാലം!

മിഥുനം (Gemini): ബുധ-സൂര്യ സംഗമത്തിലൂടെ ബുധാദിത്യ രാജയോഗം ഇവർക്ക് ഭാഗ്യം  നൽകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, പൂർവ്വിക സ്വത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും. പഴയ രോഗങ്ങളിൽ നിന്ന് മുക്തി നേടും. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഭാഗ്യം പൂർണ്ണമായി പിന്തുണയ്ക്കും, വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള പദ്ധതികൾ പൂർത്തീകരിക്കും.

വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും, സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യത, കോടതി വ്യവഹാരങ്ങളിൽ അനുകൂല തീരുമാനം വന്നേക്കാം. ഈ സമയത്ത് നിരവധി പുതിയ ഇടപാടുകൾ ലഭിക്കുന്നതിനാൽ ബിസിനസ്സിൽ പുരോഗതി, അവിവാഹിതർക്ക് വിവാഹാലോചനകൾ,  

ചിങ്ങം (Leo): ബുധാദിത്യ രാജയോഗം ഇവർക്കും അനുഗ്രഹമായിരിക്കും. വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കാം, നിക്ഷേപത്തിൽ നിന്ന്  പ്രയോജനം ലഭിക്കും, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് അനുകൂല സമയം, ഊഹക്കച്ചവടം, ഭാഗ്യം എന്നിവ നിങ്ങളുടെ ഭാഗത്തായിരിക്കും. ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവുണ്ടാകും.

സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സമ്പാദിക്കുന്നതിൽ വിജയിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും വിജയം കൈവരിക്കാൻ കഴിയും, ബിസിനസ്സിൽ നേട്ടമുണ്ടാകും, സാമ്പത്തിക സ്ഥിതി ദൃഢമാകും.  

Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

ഇടവം (Taurus): ബുധാദിത്യ രാജയോഗം ഇവർക്കും നേട്ടമുണ്ടാക്കും.  ഈ സമയം ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും,  ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിക്കും. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാൻ സാധ്യത, സാമ്പത്തിക സ്ഥിതി ശക്തമാകും, നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കാം. ഭാഗ്യം തിളങ്ങിയേക്കാം. മാതാപിതാക്കളിൽ നിന്നും എല്ലാ കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

ഭൂമിയിൽ നിന്നോ വസ്തുവിൽ നിന്നോ പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. ഭൗതിക സുഖങ്ങൾ കൈവരും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കുകയും സമ്പത്ത് വർദ്ധിക്കുകയും ചെയ്യും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ പുരോഗതിക്കോ ഉള്ള അവസരങ്ങൾ ലഭിച്ചേക്കാം. അപ്രതീക്ഷിത ധനലാഭം ലഭിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കും.  

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News