Budh Vakri 2022: ബുധൻ കന്നി രാശിയിൽ; 72 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, കരിയറിലും ബിസിനസ്സിലും വൻ വിജയം!

Mercury Retrograde 2022: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹത്തിന്റെയും രാശിചക്രം മാറുന്നത് എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. സെപ്തംബർ 10ന് ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കും. ഇത് ഏതൊക്കെ രാശിക്കാർക്കാണ് ഗുണം നൽകുക എന്ന് നോക്കാം...

Written by - Ajitha Kumari | Last Updated : Sep 7, 2022, 11:48 AM IST
  • ബുധൻ കന്നി രാശിയിൽ
  • 72 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
  • ഓരോ ഗ്രഹത്തിന്റെയും രാശിചക്രം മാറുന്നത് എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്
Budh Vakri 2022: ബുധൻ കന്നി രാശിയിൽ;  72 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, കരിയറിലും ബിസിനസ്സിലും വൻ വിജയം!

Budh Vakri 2022: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ബുധൻ സെപ്റ്റംബർ 10 ന് കന്നിരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കും. ഈ മാറ്റം കൊണ്ടുള്ള ശുഭ അശുഭ ഫലങ്ങൾ 12 രാശികളേയും ബാധിക്കും. ജ്യോതിഷ പ്രകാരം മിഥുനം, കന്നി രാശിക്കാരുടെ അധിപനാണ് ബുധൻ. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിൽ ബുധന്റെ വക്രഗതി ഇവർക്ക് പ്രത്യേക ഗുണം ലഭിക്കും.

Also Read: സെപ്റ്റംബറിൽ ബുധാദിത്യ യോഗം: നിങ്ങളെ ബാധിക്കുമോ? അറിയാം 

കന്നി (Virgo): ജ്യോതിഷ പ്രകാരം ബുധൻ കന്നിരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. അതിന്റെ പ്രത്യേക ഗുണങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കും. സെപ്തംബർ 10 ന് ബുധൻ കന്നിരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം ഓഫീസിലെ മേലധികാരിയുടെ പിന്തുണ ലഭിക്കും. കരിയറിൽ പുരോഗതി കൈവരിക്കുന്നതിൽ വിജയം ലഭിക്കും. യാത്ര ചെയ്യാൻ അവസരം. ലാഭത്തിന് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ വിജയം കൈവരിക്കും.

ധനു (Sagittarius): ഈ രാശിക്കാർക്ക് മേലധികാരിയുമായുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടാകും. ബഹുമാനം വർദ്ധിക്കും. ബിസിനസ്സിൽ വിജയം നേടാൻ നല്ല സമയം. പണം സ്വരൂപിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏത് ജോലിയും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും.

Also Read: രാജവെമ്പാലയെ കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ... വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

മകരം (Capricorn): ഈ രാശിക്കാർക്കും ഈ സമയം അനുകൂലമാണ്. ഭാഗ്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. യാത്രയ്ക്ക് സാധ്യത. ഈ കാലയളവിൽ ധനലാഭത്തിന് സാധ്യത.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News