Kayamkulam Rape Case: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!

Crime News: സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു. വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഷഹനാസ് ഈ ക്രൂരകൃത്യം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2024, 07:07 AM IST
  • കായംകുളത്ത് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
  • 76 വയസുള്ള ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെയാണ് പ്രതി ബലാത്സംഗം ചെയ്തത്
  • സംഭവത്തിൽ ഓച്ചിറ സ്വദേശിയായ ഷഹനാസ് ആണ് അറസ്റ്റിലായത്
Kayamkulam Rape Case: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!

കായംകുളം: കായംകുളത്ത് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. 76 വയസുള്ള ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന  വയോധികയെയാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഓച്ചിറ സ്വദേശിയായ ഷഹനാസ് ആണ് അറസ്റ്റിലായത്.

Also Read: കോഴിക്കോട്ട് വൻ ലഹരിവേട്ട; രണ്ടുകോടിയുടെ മയക്കുമരുന്നു കടത്തിയ യുവതിയും പിടിയിൽ!

സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു. വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഷഹനാസ് ഈ ക്രൂരകൃത്യം നടത്തിയത്.  അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Also Read: വെറും 24 മണിക്കൂർ.. ശനി വക്രിയാൽ ഇവർക്കിനി പൊന്നിൽ കുളിക്കാം, നിങ്ങളും ഉണ്ടോ?

വയോധികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷഹനാസ് പിടിയിലാകുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു വയോധികയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

 

ഇയാൾ മറ്റൊരു വയോധികയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്.  മാതമല്ല ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ഇതിനിടയിൽ ദിവസങ്ങള്‍ക്ക് മുന കായംകുളത്ത് തന്നെയുള്ള വയോധികയ്ക്കു നേരെയും ഇയാള്‍ സമാനമായ രീതിയില്‍ അതിക്രമം നടത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ പുതിയ കേസില്‍ അറസ്റ്റിലാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News