ജ്യോതിഷത്തിൽ ശുക്രനെ ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. സമ്പത്തിന്റെ ദാതാവായ ശുക്രൻ നിലവിൽ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. മേയ് രണ്ടിന് ഉച്ചയ്ക്ക് 1.36ന് ശുക്രൻ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിൽ പ്രവേശിക്കും. മെയ് 30 വരെ ഇതേ രാശിയിലായിരിക്കും ശുക്രന്റെ സഞ്ചാരം. ഇതിനുശേഷം ശുക്രൻ ചന്ദ്രരാശിയായ കർക്കടകത്തിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
മേടം: മേടം രാശിയുടെ മൂന്നാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കും. ഇതോടെ നിങ്ങളുടെ വരുമാനം ഇരട്ടിയാകും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ പിന്തുണ ലഭിക്കും. വ്യാപാരികൾക്ക് വലിയ ലാഭമുണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. ഈ സമയം ജീവനക്കാർക്ക് അനുകൂലമാണ്.
ഇടവം: ഇടവം രാശിയുടെ രണ്ടാം ഭാവത്തിൽ ശുക്രൻ സംക്രമിക്കുന്നു. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങളിലേക്ക് എത്തും. കുടുംബാംഗങ്ങൾ തമ്മിലുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും നീങ്ങും. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.
മിഥുനം: ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് അനുഗ്രഹമാണ്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. തൊഴിലന്വേഷകർക്ക് ജോലി ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസി വൻൽ പുരോഗതിയുണ്ടാകും. ചെയ്യുന്ന എല്ലാ പ്രവൃത്തിയിലും നിങ്ങൾ വിജയിക്കും.
ചിങ്ങം: ശുക്രൻ ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നു. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. പ്രമോഷനോ ഇൻക്രിമെന്റോ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...