Shukra Gochar 2023: ഇന്നുമുതൽ ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും, ജീവിക്കും രാജാവിനെപ്പോലെ!

Venus transit 2023: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ മെയ് 30 ന് വൈകുന്നേരം കർക്കടക രാശിയിൽ സംക്രമിക്കും. ശുക്രന്റെ കർക്കടകത്തിലേക്കുള്ള രാശിമാറ്റം ഈ 4 രാശികളിൽപെട്ടവരുടെ ഭാഗ്യം തുറക്കും.

Written by - Ajitha Kumari | Last Updated : May 30, 2023, 01:18 PM IST
  • ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറാറുണ്ട്
  • മേയ് 30 ന് രാത്രി 07: 51ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും
  • ജൂലൈ 6 വരെ ഇവിടെ തുടരും
Shukra Gochar 2023:  ഇന്നുമുതൽ ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും, ജീവിക്കും രാജാവിനെപ്പോലെ!

Shukra Rashi Parivartan 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറാറുണ്ട്. ഇതിലൂടെ ഓരോരുത്തരുടെയും ജീവിതത്തിൽ ആ ഗ്രഹവുമായി ബന്ധപ്പെട്ട സ്തനങ്ങളെ ബാധിക്കും. ഇന്ന് മെയ് 30 ന് ശുക്രൻ രാശിമാറും. സമ്പത്ത്, ഭൗതിക സുഖം, ആഡംബരം, സ്നേഹം, ആകർഷണം, പ്രണയം എന്നിവയുടെ ഘടകമായ ശുക്രൻ ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ പ്രവേശിക്കുന്നത് ഈ 5 രാശിക്കാരുടെ ഉറങ്ങിക്കിടന്ന  ഭാഗ്യത്തെ ഉണർത്തും. മേയ് 30 ന് രാത്രി 07: 51ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും അത് ജൂലൈ 6 വരെ ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ ഈ സംക്രമം ശുഭകരമെന്ന് നമുക്ക് നോക്കാം.

Also Read: Budhaditya Rajyoga: 7 ദിവസത്തിന് ശേഷം ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടം, ലഭിക്കും വൻ പുരോഗതി!

ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനാണ് അതുകൊണ്ടുതന്നെ ശുക്രന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് വളരെയധിക ശുഭകരമാണ്. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും.

കർക്കടകം (Cancer): ശുക്രൻ രാശി മാറി കർക്കടകത്തിൽ പ്രവേശിക്കുന്നതോടെ ഈ രാശിക്കാർ അവരുടെ സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ചമയത്തിലും കൂടുതൽ ശ്രദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. മുടങ്ങിക്കിടന്ന പണി പൂർത്തിയാക്കും. ബഹുമാനവും സമ്പത്തും വർധിക്കാൻ സാധ്യത.

Also Read: Viral Video: നടുറോഡിൽ കമിതാക്കളുടെ ചൂടൻ പ്രണയം; വീഡിയോ വൈറൽ!

കന്നി (Virgo): ശുക്ര സംക്രമം കന്നി രാശിക്കാരുടെ പ്രണയ ജീവിതത്തിൽ സ്നേഹം നിറയ്ക്കും. ഇവർ  വളരെ സന്തോഷത്തോടെ സമയം ചെലവഴിക്കും. നിങ്ങളുടെ അടുത്ത ആളുകളുമായി സമയം ചെലവഴിക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.

വൃശ്ചികം (Scorpio): ശുക്ര സംക്രമണം വൃശ്ചിക രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലൂടെ വലിയ ആശ്വാസം ലഭിക്കും. വരുമാനം വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

മകരം (Capricorn): ശുക്രന്റെ രാശി മാറ്റം മകരം രാശിക്കാർക്ക് ഗുണം നൽകും. ഒരുപാട് നല്ല മാറ്റങ്ങൾ ഇവരുടെ ജീവിതത്തിൽ വരാം. പ്രണയബന്ധങ്ങൾ ശക്തമാകും, പ്രണയ വിവാഹം ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News