ഇന്ന് രാമനവമി. അയോധ്യയിൽ ദശരഥ മഹാരാജാവിന്റെയും കൗസല്യയുടെയും മകനായി ശ്രീരാമന് ജനിച്ച ദിവസം.
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. ഈ ദിനത്തെ ചൈത്രനവമിയെന്നും വസന്തോത്സവമെന്നും വിളിക്കാറുണ്ട്. സാധാരണ ഹിന്ദു കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ചൈത്ര മാസത്തിലെ ഒന്‍പതാം ദിവസത്തില്‍ ശുക്ല പക്ഷത്തിലാണ് ശ്രീരാമനവമി ആഘോഷിക്കുന്നത്.
Also Read: ധനം ആർജ്ജിക്കാൻ ദിവസവും ഈ മന്ത്രം ജപിക്കുക
ഒന്‍പത് ദിവസത്തെ ആഘോഷമാണിത്. ഭക്തർ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുന്നു. കൂടാതെ ഈ സമയം ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ മനോഹരമായി വര്‍ണാഭമായി അലങ്കരിക്കുകയും ഭഗവാന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.
ഭക്തർ ഈ സമയം പൂര്‍ണ്ണ അനുഗ്രഹസിദ്ധിക്കായി ഒന്നുകിൽ ഈ ഒന്‍പത് ദിവസങ്ങളിലോ അല്ലെങ്കില്‍ ആദ്യത്തേയും അവസാനത്തെയും ദിവസങ്ങളിലോ ഉപവാസം അനുഷ്ഠിച്ച് വരാറുണ്ട്. ഇങ്ങനെ ചെയ്താൽ മക്കള്‍ക്കു നല്ല ഭാവിയുണ്ടാകുമെന്നാണ് വിശ്വാസം.
Also Read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് സൗന്ദര്യലഹരി ശ്ലോകം ഉത്തമം
ഈ ദിനങ്ങളുടെ തുടക്കം രാവിലെ ആദിത്യ നമസ്കാരത്തോടെ വേണം തുടങ്ങാന്‍. കൂടാതെ ഈ ദിനത്തിൽ ശ്രീരാമന്, ലക്ഷ്മണന്, സീത, ഹനുമാന് എന്നിവരെ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങളും വായിക്കുന്നതും വളരെ നല്ലതാണ്.
ഈ ദിനത്തിൽ ശ്രീരാമ-സീത വിവാഹം നടന്നതായും ചിലയിടങ്ങളിൽ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ഈ ദിനത്തിൽ വിവാഹങ്ങൾക്ക് നല്ലതാണ് എന്നൊരു വിശ്വാസവുമുണ്ട്. മാത്രമല്ല ഭാര്യാഭർത്താക്കന്മാർ ഈ ദിനം ഉപവാസമെടുക്കുന്നതും ഐശ്വര്യദായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...