Mahashivaratri 2021: ഈ ദിനത്തിൽ കൂവളത്തില അർച്ചന പ്രധാനം

കൂവളത്തിന്‍റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്‍റെ തൃക്കണ്ണിന്‍റെ ആകൃതിയിലാണ് കാണപ്പെടുന്നത്. 

Written by - Ajitha Kumari | Last Updated : Mar 11, 2021, 07:24 AM IST
  • ശിവപൂജയ്ക്ക് അഭിവാജ്യമായ ഘടകമാണ് കൂവളത്തില.
  • അതുപോലെതന്നെ ശിവപാര്‍വതിമാരുടെ പ്രിയപ്പെട്ട വൃക്ഷമാണ് കൂവളം
  • കൂവളത്തിലകൊണ്ടുള്ള അര്‍ച്ചന നടത്തിയ ശേഷം ബില്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടി ഫലം
Mahashivaratri 2021: ഈ ദിനത്തിൽ കൂവളത്തില അർച്ചന പ്രധാനം

ശിവപൂജയ്ക്ക് അഭിവാജ്യമായ ഘടകമാണ് കൂവളത്തില. അതുപോലെതന്നെ ശിവപാര്‍വതിമാരുടെ പ്രിയപ്പെട്ട വൃക്ഷമാണ് കൂവളം എന്നും വിശ്വാസമുണ്ട്. കൂവളത്തിന്‍റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്‍റെ തൃക്കണ്ണിന്‍റെ ആകൃതിയിലാണ് കാണപ്പെടുന്നത്. 

അതുകൊണ്ടുതന്നെ ശിവരാത്രി ദിനത്തില്‍ (Mahashivrathri) കൂവളത്തിലകൊണ്ടുള്ള അര്‍ച്ചന നടത്തിയ ശേഷം ബില്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടി ഫലം നല്‍കുമെന്നാണ് വിശ്വാസം. 

മാത്രമല്ല കൂവള മരത്തിന്‍റെ ചുവട്ടിലിരുന്ന്  പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാല്‍ സകലപാപങ്ങളും നീങ്ങുമെന്നും വിശ്വാസമുണ്ട്‌. കൂടാതെ സര്‍വരോഗ സംഹാരിയായ കൂവളത്തെ അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: Mahashivaratri 2021: ഇന്ന് മഹാ ശിവരാത്രി, വ്രതം അനുഷ്ഠിച്ചോളൂ ഉത്തമ ഫലം നിശ്ചയം 

എല്ലാത്തിനുമുപരി വാടിയാലും പൂജയ്ക്ക് എടുക്കാമെന്ന പ്രത്യേകത ഈ കൂവളത്തിന്‍റെ ഇലയ്ക്ക് ഉണ്ട് എന്നത് ശ്രദ്ധേയമാണ്.  ഈ വര്‍ഷം ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ് ശിവരാത്രി വരുന്നത്.  

ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്. കൂവളത്തില സമർപ്പണമാണ് ഇതില്‍ ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്‍റെ അന്നും കൂവളത്തില പറിക്കരുത്. ബുധനാഴ്ച പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്.  അതിനോടൊപ്പം ബില്വാഷ്ടകം ചൊല്ലുന്നത് നല്ലതാണ്

ബില്വാഷ്ടകം

ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം
ത്രിജന്മ പാപസംഹാരമ് ഏകബില്വം ശിവാര്‍പ്പണം 

ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ
തവപൂജാം കരിഷ്യാമി ഏകബില്വം ശിവാര്‍പ്പണം 

കോടി കന്യാ മഹാദാനം തിലപര്വത കോടയഃ
കാംചനം ക്ഷീലദാനേന ഏകബില്വം ശിവാര്‍പ്പണം 

കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദര്‍ശനം
പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാര്‍പ്പണം 

ഇംദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാര്‍പ്പണം 

Also Read: Mahashivratri 2021: ശിവരാത്രി നാളിൽ മഹാദേവനെ ആരാധിച്ചാലുള്ള ഗുണങ്ങൾ അറിയാം 

രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തധാ

തടാകാനിച സംധാനമ് ഏകബില്വം ശിവാര്‍പ്പണം 

അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാര്‍പ്പണം 

ഉമയാ സഹദേവേശ നംദി വാഹനമേവ ച
ഭസ്മലേപന സര്വാംഗമ് ഏകബില്വം ശിവാര്‍പ്പണം 

സാലഗ്രാമേഷു വിപ്രാണാം തടാകം ദശകൂപയോഃ
യജ്നകോടി സഹസ്രസ്ച ഏകബില്വം ശിവാര്‍പ്പണം 

ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനമ് ഏകബില്വം ശിവാര്‍പ്പണം 

ബില്വാണാം ദര്‍ശനം പുണ്യം സ്പര്‍ശനം പാപനാശനം
അഘോര പാപസംഹാരമ് ഏകബില്വം ശിവാര്‍പ്പണം 

സഹസ്രവേദ പാടേഷു ബ്രഹ്മസ്താപന മുച്യതേ
അനേകവ്രത കോടീനാമ് ഏകബില്വം ശിവാര്‍പ്പണം 

അന്നദാന സഹസ്രേഷു സഹസ്രോപ നയനം തധാ
അനേക ജന്മപാപാനി ഏകബില്വം ശിവാര്‍പ്പണം 

ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാര്‍പ്പണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News