Eid Al Fitr 2022 : ഇന്ന് മാസപ്പിറവി കണ്ടില്ല ; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

Eid Al Fitr 2022 kerala റമദാൻ 30 ദിവസം പൂർത്തിയാക്കി ഈദുൽ ഫിത്ർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 1, 2022, 09:30 PM IST
  • ശവ്വാൽ മാസപ്പിറ കാണത്തതിനെ തുടർന്ന് സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മെയ് മൂന്ന് ചെവ്വാഴ്ച.
  • റമദാൻ 30 ദിവസം പൂർത്തിയാക്കി ഈദുൽ ഫിത്ർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് ഖാസിമാരാർ അറിയിച്ചു
Eid Al Fitr 2022 : ഇന്ന് മാസപ്പിറവി കണ്ടില്ല ; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

കോഴിക്കോട് : ശവ്വാൽ മാസപ്പിറ കാണത്തതിനെ തുടർന്ന് സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മെയ് മൂന്ന് ചെവ്വാഴ്ച. റമദാൻ 30 ദിവസം പൂർത്തിയാക്കി ഈദുൽ ഫിത്ർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ . കെ ആലിക്കുട്ടി മുസ്ലീയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. 

എന്നാൽ ഓമാനുൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മെയ് രണ്ടിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ഇന്ന് മാസപ്പിറവി കണ്ടതിനാലാണ് നാളെയാകും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News