Mercury Transit: അറിവിന്റെയും ഊർജത്തിന്റെയും അധിപനാണ് ബുധൻ. ഒക്ടോബർ 26 വരെ ബുധൻ കന്നി രാശിയിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 26 ന് തുലാം രാശിയിൽ പ്രവേശിക്കും. നവംബർ 19 വരെ ബുധൻ ഇവിടെ തുടരും. ഇവിടെ ബുധൻ സൂര്യൻ, ശുക്രൻ, കേതു എന്നിവയുമായി സംക്രമിക്കുന്നു. ഇത് നാല് രാശിക്കാർക്ക് ദോഷഫലം ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ രാശിമാറ്റം ദോഷം ചെയ്യുകയെന്ന് നോക്കാം.
ഇടവം: തുലാം രാശിയിൽ ബുധൻ സംക്രമിക്കുന്നത് ഇടവം രാശിക്കാർക്ക് ചെലവ് വർധിപ്പിക്കും. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇക്കൂട്ടക്ക് ത്വക്ക്, തൊണ്ട സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. പരിക്കേൽക്കാനും സാധ്യതയുണ്ട്. ശത്രുക്കളെക്കുറിച്ച് ജാഗ്രത പാലിക്കണം. ശ്രദ്ധാപൂർവം വേണം ഓരോ കാര്യങ്ങളും ചെയ്യാൻ.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ബുധന്റെ സംക്രമണം പ്രതികൂലമായിരിക്കും. ചെലവ് നിയന്ത്രിക്കണം. ഈ കാലയളവിൽ പണമിടപാടുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുക. ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഓഫീസിലോ ജോലിസ്ഥലത്തോ ശത്രുക്കളെ നേരിടേണ്ടി വന്നേക്കാം. അതിനാൽ ജാഗ്രത ആവശ്യമാണ്.
Also Read: Diwali 2022: ദീപാവലി ദിനത്തിൽ ഈ മൃഗങ്ങളെ കാണുന്നത് ഭാഗ്യ ലക്ഷണം!
കുംഭം: ബുധൻ തുലാം രാശിയിൽ പ്രവേശിക്കുന്ന കാലയളവിൽ കുംഭം രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. ചെലവുകൾ വർധിക്കുന്നത് സമ്മർദ്ദത്തിന് കാരണമാകും. കഠിനാധ്വാനം നല്ല ഫലം നൽകിയേക്കില്ല. കുടുംബ ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് സഹോദരങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സൂക്ഷിക്കുക.
മീനം: മീനം രാശിക്കാർക്ക് ബുധന്റെ സംക്രമം മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നേക്കാം. ശാരീരിക ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. നേത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അമ്മയുടെ ശാരീരിക അവസ്ഥയിൽ പ്രത്യേക ശ്രദ്ധ നൽകുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...