Vastu Tips: വീട്ടിലെ വാസ്തു ദോഷം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; ജീവിതം സന്തോഷകരമാകും

ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ചില വാസ്തു സംബന്ധമായ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു, അതുമൂലം അവർക്ക് മാനസിക സമ്മർദ്ദവും സാമ്പത്തിക പ്രശ്‌നങ്ങളും നേരിടേണ്ടിവരും.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 06:26 PM IST
  • നിങ്ങളുടെ അടുക്കള വീടിന്റെ വടക്കുകിഴക്ക് ഭാ​ഗത്തായിട്ടായിരിക്കണം പണിയേണ്ടത്.
  • ഇതുകൂടാതെ അടുക്കളയ്ക്കുള്ളിൽ ഗ്യാസ്-സ്റ്റൗ തെക്കുകിഴക്ക് കോണിൽ വയ്ക്കുക.
  • ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിൽ പണത്തിന്റെ ഒഴുക്ക് ഉണ്ടാകും.
Vastu Tips: വീട്ടിലെ വാസ്തു ദോഷം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; ജീവിതം സന്തോഷകരമാകും

Vastu Tips For Home: നിങ്ങൾ ജീവിതത്തിൽ കഠിനാധ്വാനം ചെയ്തിട്ടും അതിനനുസരിച്ച് വിജയം നേടാനാകുന്നില്ലേ? നിങ്ങളുടെ വീടിന്റെ വാസ്തു ദോഷങ്ങളായിരിക്കാം ഇതിനൊരു കാരണം. ഇത്തരക്കാർ ദൈനംദിന ജീവിതത്തിൽ വാസ്തു സംബന്ധമായ ചില തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നതിനാൽ  മാനസിക പിരിമുറുക്കവും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരും. ഇതുകൂടാതെ, വാസ്തു വൈകല്യങ്ങളും നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് ഊർജം വർദ്ധിപ്പിക്കുന്നു. ജീവിത പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില നുറുങ്ങുകളെക്കുറിച്ച് പരിചയപ്പെടാം.

നിങ്ങളുടെ അടുക്കള വീടിന്റെ വടക്കുകിഴക്ക് ഭാ​ഗത്തായിട്ടായിരിക്കണം പണിയേണ്ടത്. ഇതുകൂടാതെ അടുക്കളയ്ക്കുള്ളിൽ ഗ്യാസ്-സ്റ്റൗ തെക്കുകിഴക്ക് കോണിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിൽ പണത്തിന്റെ ഒഴുക്ക് ഉണ്ടാകും.

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ ചിത്രം വീടിന്റെ ചുമരുകളിൽ വയ്ക്കുക. താമരയിൽ ഇരിക്കുന്ന ലക്ഷ്മീദേവിയുടെ ചിത്രം വേണം വയ്ക്കാൻ. ഈ ചിത്രം വീട്ടിലെ സമ്പത്തിനും സമൃദ്ധിക്കും ശുഭകരമായി കണക്കാക്കപ്പെടുന്നു.

ശിവന്റെയും ചന്ദ്രദേവന്റെയും മന്ത്രങ്ങൾ ദിവസവും ജപിച്ചാൽ, വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകും.

വീടിന്റെ മധ്യഭാഗം അല്ലെങ്കിൽ ഹാൾ ശൂന്യമായി സൂക്ഷിക്കാൻ എപ്പോഴും ശ്രമിക്കുക. ഈ സ്ഥലത്ത് നമ്മൾ ധാരാളം സാധനങ്ങൾ സൂക്ഷിക്കുമ്പോൾ, വീട്ടിലേക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനർജി തടസ്സപ്പെടുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News