Home Vastu: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ ദാരിദ്ര്യം ഫലം

Home Vastu:  വീട് പണിയുന്നതിനും വാങ്ങുന്നതിനും മുമ്പ്, വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില നിയമങ്ങൾ പാലിക്കണം. അല്ലാത്തപക്ഷം ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരും.

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 01:24 PM IST
  • വാസ്തു നിയമങ്ങൾ കണക്കിലെടുത്ത് നിർമ്മിച്ച വീടുകളിൽ താമസിക്കുന്ന ആളുകൾ എന്നും സന്തോഷത്തോടെ ജീവിക്കുന്നു, അവരുടെ ജീവിതത്തിൽ വലിയ തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ല
Home Vastu: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ ദാരിദ്ര്യം ഫലം

Home Vastu: നിങ്ങള്‍ ഒരു പുതിയ വീട് നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് എങ്കില്‍ അടിസ്ഥാന വാസ്തു നുറുങ്ങുകൾ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീടിന്‍റെ ഓരോ കോണിലും പോസിറ്റിവിറ്റിയും സന്തോഷവും ഉറപ്പാക്കാൻ ശരിയായ നിറം, ആകൃതി, ദിശകൾ എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്നു.

Also Read:  Bathroom Vastu: കുളിമുറിയും ചിലപ്പോള്‍ ദാരിദ്ര്യത്തിന് കാരണമാകും..!! വാസ്തുശാസ്ത്രം പറയുന്നത്  

ഒരു വീട് വീടാകണമെങ്കിൽ അതിന് ഒരു നിശ്ചിത ഊർജം ഉണ്ടായിരിക്കണം, ആ ഊർജത്തിന്‍റെ സ്വാധീനം ആ വീട്ടില്‍ താമസിക്കുന്ന വ്യക്തികളില്‍ പ്രകടമാവും. വീട്ടിലെ നല്ല സ്പന്ദനങ്ങളും വാസ്തുവും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

Also Read:  December Born People: ഡിസംബറിൽ ജനിച്ച ആളുകൾ കോടീശ്വരന്മാര്‍!! അവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍ 

വീട് പണിയുന്നതിനും വാങ്ങുന്നതിനും മുമ്പ്, വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില നിയമങ്ങൾ പാലിക്കണം. അല്ലാത്തപക്ഷം ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ട്, ഉദ്യോഗത്തില്‍ തടസ്സങ്ങൾ, പണനഷ്ടം, രോഗങ്ങൾ മുതലായവ എന്നും ഒപ്പമുണ്ടാകും.   

Also Read: Weekly Horoscope Tarot Reading: അടുത്ത 7 ദിവസം ഏറെ ശുഭകരം, മാളവ്യ രാജയോഗം നല്‍കും വന്‍ നേട്ടങ്ങൾ! ടാരറ്റ് ജാതകം അറിയാം 

വാസ്തു നിയമങ്ങ ൾ കണക്കിലെടുത്ത് നിർമ്മിച്ച വീടുകളിൽ താമസിക്കുന്ന ആളുകൾ എന്നും  സന്തോഷത്തോടെ ജീവിക്കുന്നു, അവരുടെ ജീവിതത്തിൽ വലിയ തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ല. ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാലും അത് പെട്ടെന്ന് പരിഹരിക്കപ്പെടും.  

വീട് നിര്‍മ്മിക്കുമ്പോള്‍, ഈ പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിൽ വയ്ക്കുക

കിടപ്പുമുറി: വീട്ടുടമസ്ഥന്‍റെ കിടപ്പുമുറി തെക്ക് ദിശയിലായിരിക്കണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഉറങ്ങുമ്പോൾ നിങ്ങളുടെ തല തെക്കോട്ടായിരിക്കണം എന്നതാണ്. നിങ്ങളുടെ തല കിഴക്കോട്ടും വയ്ക്കാം.

ടോയ്‌ലറ്റ്: കക്കൂസും കുളിമുറിയും വീട്ടിലെ വിവിധ സ്ഥലങ്ങളിൽ ആയിരിക്കണം. ഇഷാൻ കോണില്‍ ഒരിക്കലും കക്കൂസ് നിർമ്മിക്കാൻ പാടില്ല, അതായത് വടക്ക് കിഴക്ക് അല്ലെങ്കിൽ ബ്രഹ്മസ്ഥാനത്ത് ഇവ നിര്‍മ്മിക്കാന്‍ പാടില്ല. തെക്ക്-പടിഞ്ഞാറ് അതായത് തെക്ക്-പടിഞ്ഞാറ് മൂലയാണ് ടോയ്‌ലറ്റിന് അനുയോജ്യമായ സ്ഥലം.  
 
കുളിമുറി: കുളിമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കിഴക്ക് ദിശയാണ്, ഡ്രെയിനേജ് വടക്ക്-കിഴക്ക് ദിശയിലായിരിക്കണം. തെക്ക്-കിഴക്ക് ദിശയിൽ മാത്രമേ ഗീസർ സ്ഥാപിക്കാവൂ.

സ്റ്റോർ റൂം: ഭക്ഷണവും മറ്റ് സാധനങ്ങളും ഇഷാനിൽ സൂക്ഷിക്കണം, അതായത് വടക്ക് കിഴക്കിന് ഇടയിൽ. കൂടാതെ, ഏറെ സാധനങ്ങള്‍ സംഭരിച്ചു വയ്ക്കുന്നത് ഉചിതമല്ല. 

ഡൈനിംഗ് റൂം: ഡൈനിംഗ് റൂമിന് ഏറ്റവും അനുയോജ്യമായ സ്ഥലം പടിഞ്ഞാറ് ദിശയാണ്.

സ്റ്റഡി റൂം: പഠനമുറി തെക്ക്-പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കുന്നതാണ് നല്ലത്. ഇവിടെ സ്റ്റഡി റൂം ഉണ്ടെങ്കില്‍ കുട്ടികൾ ഏറെ നേരം ഇരുന്നു പഠനത്തിൽ താല്പര്യം കാണിക്കും. ഇവിടെ സ്ഥലമില്ലെങ്കിൽ വടക്ക് ദിശയിലും പഠനമുറി ഉണ്ടാക്കാം

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News