Gajalakshmi Yog: കാത്തിരിപ്പിന് അവസാനം... ഗജലക്ഷ്മി യോഗത്തോടെ ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

Gajalakshmi Yoga: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 7 ആയ ഇന്ന് ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമം മൂലം ഗജലക്ഷ്മിയോഗം രൂപപ്പെട്ടിരിക്കുകയാണ്.  ഇത് 5 രാശികളിലുള്ളവർക്ക്  പ്രത്യേക നേട്ടങ്ങൾ നൽകും.  

Written by - Ajitha Kumari | Last Updated : Aug 7, 2023, 02:23 PM IST
  • ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്
  • ആഗസ്റ്റ് 7 ആയ ഇന്ന് ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
Gajalakshmi Yog: കാത്തിരിപ്പിന് അവസാനം... ഗജലക്ഷ്മി യോഗത്തോടെ ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

Venus Transit 2023: ആഗസ്റ്റ് 7 ആയ ഇന്ന് ശുക്രൻ കർക്കടകത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രൻ വക്രഗതിയിലാണ് കർക്കടക രാശിയിൽ പ്രവേശിച്ചിരിക്കുന്നത്. കർക്കടകത്തിൽ ശുക്രന്റെ സംക്രമം മൂലം ഗജലക്ഷ്മിയോഗം രൂപപ്പെട്ടിട്ടുണ്ട്. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് 5 രാശിക്കാർക്കും സമ്പത്ത്, വിജയം, പ്രശസ്തി മുതലായവ ലഭിക്കും. ഇവർ നന്നായി സമ്പാദിക്കും. അത് ഏതൊക്കെ രാശികളെന്ന് നോക്കാം...

Also Read: 50 വർഷത്തിന് ശേഷം ഈ മൂന്ന് ഗ്രഹങ്ങൾ ഒരേരാശിയിൽ; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ

കർക്കടകം (Cancer): കർക്കടകത്തിലെ ശുക്രന്റെ സംക്രമണം ഗജലക്ഷ്മിയോഗം സൃഷ്ടിക്കും, ഇത് ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ചിലവുകൾ ഉണ്ടാകുമെങ്കിലും സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. മതപരമായ യാത്ര പോകാണ് യോഗം.

മിഥുനം (Gemini): ജ്യോതിഷ പ്രകാരം മിഥുന രാശിക്കാർക്ക് ശുക്രന്റെ ഗജലക്ഷ്മിയോഗം രൂപപ്പെടുന്നതിലൂടെ വലിയ നേട്ടമുണ്ടാകും. ശുക്രൻ ഈ രാശിയുടെ ധനസ്ഥിതിയിൽ വക്രഗതിയിൽ ചലിക്കും. ഈ സാഹചര്യത്തിൽ, മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. ഈ സമയത്ത് ഇവർക്ക് വൻ ലാഭം ലഭിക്കും. മാധ്യമങ്ങൾ, മാർക്കറ്റിംഗ്, വിദ്യാഭ്യാസം, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അത്ഭുതകരമാണ്.

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

കന്നി (Virgo):  ഈ രാശിക്കാർക്ക് ഗജലക്ഷ്മീ യോഗത്തിലൂടെ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ രാശിയുടെ വരുമാന ഭവനത്തിലാണ് ശുക്രൻ പിന്നോക്കം ചലിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, നേരത്തെ നടത്തിയ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നല്ല വരുമാനം ലഭിക്കും. പദ്ധതികൾ വിജയിക്കും. കിട്ടില്ലെന്ന് വിചാരിച്ച ധനം തിരികെ ലഭിക്കും . പുതിയ വരുമാന മാർഗങ്ങൾ തുറക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ സമയം പുരോഗതിയും വിജയവുമുണ്ടാകും. ഈ സമയത്ത് നിക്ഷേപം നടത്താൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അനുകൂലമാണ്.

തുലാം (libra):  ഈ രാശിക്കാർക്കും ഈ യോഗം ഗുണകരമാകും. ശുക്രന്റെ വക്രഗതി നിങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കും,  പദ്ധതികൾ വിജയിക്കും. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടാകും. ഇതിനുപുറമെ ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. ഇതോടൊപ്പം നിങ്ങളുടെ ഭൗതിക സൗകര്യങ്ങളും വർദ്ധിക്കും.

Also Read: Surya Gochar 2023: 12 മാസത്തിന് ശേഷം സൂര്യന്‍ സ്വരാശിയിൽ; ഈ 3 രാശിക്കാർ തിളങ്ങും സൂര്യനെപ്പോലെ!

മകരം (Capricorn):  ജ്യോതിഷ പ്രകാരം ഈ സമയത്ത് മകരം രാശിക്കാർക്ക് ശുക്രന്റെ ശുഭ ഭാവം ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ ഗജലക്ഷ്മി യോഗം ഇവർക്ക്  ഏറെ ഗുണം ചെയ്യും. ഏതെങ്കിലും രാശിയിൽ ശുക്രന്റെ ഭാവം ഉണ്ടാകുമ്പോൾ ഒരു വ്യക്തിക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. ചെലവുകൾക്കൊപ്പം ആനുകൂല്യങ്ങളും ലഭിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്കും ഈ കാലയളവിൽ പ്രയോജനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News