Guru Gochar 2023: മേടം മുതൽ മീനം വരെ; വ്യാഴ സംക്രമത്തിൽ നിന്ന് ഗുണം ചെയ്യുന്ന രാശികൾ ഇവയാണ്

Jupiter Transit 2023: മേടം രാശിയിൽ വ്യാഴം സംക്രമിക്കുമ്പോൾ അ‍ഞ്ച് രാശിക്കാർക്കാണ് അതിന്റെ ​ഗുണം ലഭിക്കാൻ പോകുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 02:56 PM IST
  • ചിങ്ങം രാശിയിൽ ജനിച്ചവർക്ക് വ്യാഴത്തിന്റെ സംക്രമണം ഭാഗ്യം സമ്മാനിക്കും.
  • ഒമ്പതാം ഭാവത്തിൽ ഗ്രഹയോഗം നടക്കും.
  • എല്ലാ മേഖലയിലും പുരോഗതി നേടും.
Guru Gochar 2023: മേടം മുതൽ മീനം വരെ; വ്യാഴ സംക്രമത്തിൽ നിന്ന് ഗുണം ചെയ്യുന്ന രാശികൾ ഇവയാണ്

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങളുടെ രാശിമാറുകയോ തുടങ്ങിയ കാര്യങ്ങൾ സംഭവിക്കുമ്പോൾ അത് 12 രാശികളിലും വിലയ സ്വാധീനം ചെലുത്തുമെന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്. ചില രാശികൾക്ക് ഇത് ​ഗുണം ചെയ്യുമെങ്കിലും ചിലർക്ക് ദോഷം ചെയ്യും. 

വ്യാഴം വേദ ജ്യോതിഷത്തിൽ ഒരു ഭാഗ്യഗ്രഹമായി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ ഗുണം, സമ്പത്ത്, കുട്ടികൾ, വിദ്യാഭ്യാസം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടതാണ് വ്യാഴം. ഒരു വലിയ ഗ്രഹം ഒരു രാശിയിലൂടെ സഞ്ചരിക്കുമ്പോൾ, അത് മറ്റെല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്നു. വ്യാഴ സംക്രമം 2023 ഏപ്രിൽ 22-ന് ആരംഭിച്ച് 2024 മെയ് 1 വരെ നീളും. ഏപ്രിൽ 22-ന് പുലർച്ചെ 3:33-ന് വ്യാഴം മേടംരാശിയിൽ പ്രവേശിക്കും. ഒരു വർഷം മുഴുവൻ വ്യാഴത്തിന്റെ രാശി സംക്രമണം നീണ്ടുനിൽക്കും. ജ്യോതിഷ പ്രകാരം, ഈ 5 രാശിക്കാർക്ക് വ്യാഴ സംക്രമത്തോടെ ധാരാളം നേട്ടങ്ങൾ ലഭിക്കും. 

വ്യാഴം മേടം രാശിയിൽ സംക്രമിക്കുന്നതോടെ ​ഗുണം ലഭിക്കാൻ പോകുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം. 

മേടം: മേടം രാശിയുടെ സൗഹൃദ ഗ്രഹമായാണ് വ്യാഴം അറിയപ്പെടുന്നത്. ഏപ്രിൽ 22-ന് മേടം രാശിയുടെ ആദ്യ ഭാവത്തിൽ രാഹു, വ്യാഴം, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങൾ തമ്മിൽ സ്വർഗ്ഗീയ സംഗമം ഉണ്ടാകും. ഈ സംയോജനം മൂലം മേടം രാശിക്കാർക്ക് ധനപരമായ നേട്ടങ്ങൾ ലഭിക്കും. അവർ പങ്കെടുക്കുന്ന എല്ലാ മേഖലയിലും വിജയം കൈവരിക്കും. മറ്റുള്ളവരിൽ നിന്ന് ബഹുമാനം സമ്പാദിക്കും. പ്രൊഫഷണൽ രംഗത്ത് പ്രമോഷനോ ഇൻക്രിമെന്റോ ലഭിക്കാൻ സാധ്യതയുണ്ട്. 

മിഥുനം: വ്യാഴം, സൂര്യൻ, ബുധൻ, രാഹു എന്നിവ മിഥുനത്തിന്റെ പതിനൊന്നാം ഭാവത്തിൽ ചേരും. മേടം രാശിക്കാർക്ക് എന്നത് പോലെ, മിഥുന രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രത്യേകിച്ച് ബിസിനസ് നടത്തുന്നവർക്ക്. ബിസിനസിൽ വൻ പുരോ​ഗതിയുണ്ടാകും. പണം നിക്ഷേപിച്ച് അതിൽ നിന്ന് നേട്ടമുണ്ടാക്കാൻ അനുകൂലസമയമാണ്. പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാകും.

Also Read: Astrology: ഹിന്ദു പുതുവർഷം ആരംഭിക്കാൻ പോകുന്നു; ഈ നാല് രാശിക്കാർക്ക് ഇത് നല്ല കാലം

ചിങ്ങം: ചിങ്ങം രാശിയിൽ ജനിച്ചവർക്ക് വ്യാഴത്തിന്റെ സംക്രമണം ഭാഗ്യം സമ്മാനിക്കും. ഒമ്പതാം ഭാവത്തിൽ ഗ്രഹയോഗം നടക്കും. എല്ലാ മേഖലയിലും പുരോഗതി നേടും. കടം കൊടുത്ത പണം തിരികെ ലഭിക്കും. സന്തോഷകരമായ ദാമ്പത്യജീവിതത്തിനും സാധ്യതയുണ്ട്.

മകരം: ഗ്രഹസംക്രമം മൂലം രാഹു നാലാം ഭാവമായ മകരത്തിലേക്ക് സഞ്ചരിക്കും. ഈ കാലയളവിൽ മരം രാശിക്കാർക്ക് ശമ്പളത്തിൽ വർധനവ് ഉണ്ടാകും. പ്രമോഷൻ ലഭിക്കാനും സാധ്യത. സാമ്പത്തിക ലാഭം ലഭിക്കും. വസ്തുവോ വാഹനമോ വാങ്ങാൻ അനുയോജ്യമായ സമയമാണ്.

മീനം: വ്യാഴത്തിന്റെ സംക്രമത്തിൽ നിന്ന് പ്രയോജനം രാശിക്കാരാണ് മീനം രാശിക്കാരും. മീനരാശിയുടെ രണ്ടാം ഭാവത്തിൽ ഗ്രഹസഖ്യം രൂപപ്പെടും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. കരിയറിൽ പുരോഗതിയുണ്ടാകും. മത്സരപരീക്ഷകളിൽ‌ വിജയിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News