Guruvayur Vishukkani 2024: ഗുരുവായൂരിൽ വിഷുക്കണി എപ്പോൾ? അറിയേണ്ടതെല്ലാം

Visukkani Time Guruvayur Temple: വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണികാണാനായി വിഷുക്കണി ദര്‍ശനം  പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ ആയിരിക്കും, ഇതിനൊപ്പം തന്നെ ഭക്തര്‍ക്കായി ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ ഗുരുവായൂരപ്പൻറെ സ്വർണ്ണക്കോലം വെച്ച് കണിയൊരുക്കും

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 08:41 AM IST
  • വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ ആയിരിക്കും
  • ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ ഗുരുവായൂരപ്പൻറെ സ്വർണ്ണക്കോലം വെച്ച് കണിയൊരുക്കും
  • കണി കണ്ടെത്തുന്ന എല്ലാവർക്കും മേല്‍ശാന്തി വിഷക്കൈനീട്ടം നല്‍കും
Guruvayur Vishukkani 2024: ഗുരുവായൂരിൽ വിഷുക്കണി എപ്പോൾ? അറിയേണ്ടതെല്ലാം

ഗുരുവായൂര്‍: വീട്ടിലാണ് പലരും കണി കണ്ടുണരുന്നതെങ്കിലും അത് ക്ഷേത്രത്തിലാകുമ്പോൾ അത്രയും സന്തോഷം. എങ്കിലിത് ഭൂലോക വൈകുണ്ഠമെന്ന് അറിയപ്പെടുന്ന ഗുരുവായൂരിലായാലോ? എപ്പോഴാണ് ഗുരുവായൂരപ്പൻറെ വിഷുക്കണി? എന്തൊക്കെയാണ് പ്രാധാന്യം എന്നിവ നമ്മുക്ക് പരിശോധിക്കാം.

വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണികാണാനായി വിഷുക്കണി ദര്‍ശനം  പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ ആയിരിക്കും.  വെളുപ്പിന് രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറക്കും. ആദ്യം കണിയിൽ നെയ് വിളക്ക് കത്തിച്ച ഭഗവാനെ കണി കാണിച്ച് കൈനീട്ടം നൽകും. ഉണക്കലരി, കൊന്നപ്പൂവ്, ഫലമൂലാദികൾ ഗ്രന്ഥം, സ്വർണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുക.

ഇതിനൊപ്പം തന്നെ ഭക്തര്‍ക്കായി ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ ഗുരുവായൂരപ്പൻറെ സ്വർണ്ണക്കോലം വെച്ച് കണിയൊരുക്കും. ഇവിടെ തന്നെ നമസ്‌കാര മണ്ഡപത്തിലും കണിവയ്ക്കും. ക്ഷേത്രത്തിൻറെ നാലമ്പലത്തിൽ  പ്രവേശിക്കുന്ന്  ഭക്തര്‍ക്ക് ഗുരുവായൂരപ്പനെയും വിഷുക്കണിയും കാണാനാകും.

കണി കണ്ടെത്തുന്ന എല്ലാവർക്കും മേല്‍ശാന്തി വിഷക്കൈനീട്ടം നല്‍കും. പുലർച്ചെ 3.42-ന് വിഗ്രഹത്തിൻറെ മാലകളൊക്കെ മാറ്റി നിത്യ പൂജകൾ, അഭിഷേകങ്ങൾ തുടങ്ങിയ പതിവ് ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കും. ശ്രദ്ധിക്കേണ്ട കാര്യം വിഷുക്കണി തൊഴാൻ വരുന്നവർക്കായി ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയും ഭഗവതിക്കെട്ടിലെ വാതിലും മാത്രമാവും 3.15-ന് തുറക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News