ഹോളിയുടെ എട്ടാം ദിവസം ആഘോഷിക്കുന്ന ശീതള അഷ്ടമി; അന്ന് പഴകിയ ഭക്ഷണം മാത്രം

ഹോളിയുടെ എട്ടാം ദിവസം ആഘോഷിക്കുന്ന ശീതള അഷ്ടമിക്ക് നിരവധി പ്രത്യേകതകളുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 08:29 AM IST
  • ഹോളിയുടെ എട്ടാം ദിവസം ആഘോഷിക്കുന്ന ശീതള അഷ്ടമിക്ക് നിരവധി പ്രത്യേകതകളുണ്ട്
  • ദുർഗദേവിയുടെ അവതാരമായാണ് ശീതള ദേവി അറിയപ്പെടുന്നത്
  • ഈ ദിവസം ഭഗവതിക്ക് മധുരമുള്ള അരി സമർപ്പിക്കുന്നു.
ഹോളിയുടെ എട്ടാം ദിവസം ആഘോഷിക്കുന്ന ശീതള അഷ്ടമി; അന്ന് പഴകിയ ഭക്ഷണം മാത്രം

മാർച്ച് 18-നാണ് ഹോളി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിൽ നിറങ്ങളുടെ ഉത്സവമെന്ന് ഹോളി പറയുമെങ്കിലും ആചാരാനുഷ്ടാടനങ്ങളുടെ ഉത്സവം കൂടിയാണിത്. ഇതിലൊന്നാണ് ശീതള അഷ്ടമി. കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയാണ് ശീതള അഷ്ടമിയായി ആഘോഷിക്കുന്നത്.ബസോദ എന്നും ഇത് അറിയപ്പെടുന്നു. 

ഹോളിയുടെ എട്ടാം ദിവസം ആഘോഷിക്കുന്ന ശീതള അഷ്ടമിക്ക് നിരവധി പ്രത്യേകതകളുണ്ട്. ശീതള ദേവിയെ ആരാധിക്കുന്ന ചടങ്ങാണ് ശീതള അഷ്ടമി. ദുർഗദേവിയുടെ അവതാരമായാണ് ശീതള ദേവി അറിയപ്പെടുന്നത്. വസൂരി, വ്രണങ്ങൾ, പിശാചുകൾ, പൊള്ളൽ പരു, രോഗങ്ങൾ എന്നിവ  എല്ലാം മാറ്റുന്ന ഭഗവതീ സങ്കൽപ്പം കൂടിയാണിത്. ഈ ദിവസം ഭഗവതിക്ക് മധുരമുള്ള അരി സമർപ്പിക്കുന്നു. 

ഈ അരി ശർക്കരയിൽ നിന്നോ കരിമ്പ് നീരിൽ നിന്നോ ആണ് ഉണ്ടാക്കുന്നച്. ഈ ദിവസത്തെ ആരാധനയും ഉപവാസവും വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്തുകയും രോഗങ്ങളിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

എപ്പോഴാണ് 2022-ലെ ശീതളാഷ്ടമി

എല്ലാ വർഷവും ഹോളിയുടെ എട്ടാം ദിവസമാണ് ശീതള അഷ്ടമി ആഘോഷിക്കുന്നത്. ചൈത്രമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയാണ് ശീതള അഷ്ടമി എന്നറിയപ്പെടുന്നത്. ഈ വർഷത്തെ ശീതള അഷ്ടമി മാർച്ച് 25-ന് ആഘോഷിക്കും. 

അനുകൂല സമയം-

ചൈത്രമാസത്തിലെ അഷ്ടമി തിഥി മാർച്ച് 25 വെള്ളിയാഴ്ച പുലർച്ചെ 2:39 ന് ആരംഭിച്ച് മാർച്ച് 26 ശനിയാഴ്ച പുലർച്ചെ 12.34 ന് അവസാനിക്കും.

ശീതളാഷ്ടമിയിൽ പഴകിയ ഭക്ഷണം

ശീതളാഷ്ടമി നാളിൽ ഭഗവതിക്ക് പഴകിയ ഭക്ഷണമാണ് വിളമ്പുന്നത്. അഷ്ടമി ആരാധനയ്ക്കായി സപ്തമി രാത്രിയിൽ ഭക്ഷണം തയ്യാറാക്കി സൂക്ഷിക്കുന്നു. അഷ്ടമി തിഥിയിൽ ശീതള മാതാവിന് (ദുർഗ) ഇത് പ്രസാദമായി അർപ്പിക്കുന്നു. 2022-ൽ രാവിലെ 6.08 മുതൽ 6.41 വരെയാണ് ശീതള അഷ്ടമി ആരാധനയ്ക്ക് അനുയോജ്യമായ സമയം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News