Horoscope March 11, 2022: ഇന്ന് വൃശ്ചികം രാശിക്കാരുടെ വരുമാനം വർദ്ധിക്കും, മീനം രാശിക്കാരുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ ദൃശ്യമാകും

Horoscope March 11, 2022: ഇന്ന് (Horoscope March 11, 2022) മകരം  (Capricorn) രാശിക്കാർ പണം ആലോചിച്ച് വേണം ഉപയോഗിക്കാൻ. മീനം (Pisces) രാശിക്കാരുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാരുടെ വരുമാനം വർദ്ധിക്കും.

Written by - Ajitha Kumari | Last Updated : Mar 11, 2022, 06:22 AM IST
  • കന്നി രാശിക്കാർക്ക് പ്രചോദനം ലഭിക്കും
  • ഇടവ രാശിക്കാരുടെ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും
  • കുംഭ രാശിക്കാർക്ക് പുരോഗതിക്കുള്ള ചില പുതിയ മാർഗങ്ങൾ ലഭിക്കും
Horoscope March 11, 2022:  ഇന്ന് വൃശ്ചികം രാശിക്കാരുടെ വരുമാനം വർദ്ധിക്കും, മീനം രാശിക്കാരുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ ദൃശ്യമാകും

Rashifal/Horoscope March 11, 2022:  ഇന്ന് (Horoscope March 11 2022) നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. വെള്ളിയാഴ്ച ചിങ്ങം (Leo) രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. തുലാം (Libra) രാശിക്കാർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും.  മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...

Also Read: Shani Transit 2022: ശനിയുടെ രാശിമാറ്റം ഈ 4 രാശിക്കാരുടെ ജീവിതം നിമിഷം കൊണ്ട് മാറ്റിമറിക്കും!

മേടം (Aries): ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങളുടെ സ്ഥാനം ഉയർന്ന നിലയിലായിരിക്കും. നല്ല അവസരങ്ങളും ലഭിക്കും. വസ്തുവകകളുമായോ സാമ്പത്തിക ഇടപാടുകളുമായോ ബന്ധപ്പെട്ട തീരുമാനങ്ങൾ നന്നായി ആലോചിച്ചിട്ട് മാത്രം എടുക്കുക. ജോലിസ്ഥലത്ത് ദിവസം വളരെ നല്ലതായിരിക്കും. കൂടാതെ നിങ്ങളുടെ ജോലിയിൽ നിങ്ങളെ സഹായിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കും.

ഇടവം  (Taurus): ഇന്നത്തെ ദിനം നന്നായി തുടങ്ങും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാവധാനം പുരോഗതി കാണും. ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്നം പരിഹരിക്കാൻ കഴിയും. നിക്ഷേപത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ചില പുതിയ ഉപദേശങ്ങൾ ലഭിക്കും. 

മിഥുനം (Gemini): ഇന്നത്തെ ദിനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ബിസിനസിലും ഇന്ന് മുന്നേറാനുള്ള ദിനമാണ്.  സർക്കാർ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബത്തിലെ ഒരാളുടെ പ്രശ്നങ്ങൾ മനസിലാക്കി നിങ്ങൾ അവരെ സഹായിക്കും.  ഈ വെള്ളിയാഴ്ച പഴയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്ന ദിനമാണ്.

കർക്കടകം (Cancer): ഇന്ന് നിങ്ങളോട് ഒരു നല്ല പ്രവൃത്തിയെക്കുറിച്ച് ആരെങ്കിലും  ഉപദേശം നൽകും. കൂടാതെ നല്ല വാർത്തകൾ ലഭിക്കുന്നതിന്റെ സൂചനയുണ്ട്. സമൂഹത്തിൽ നിങ്ങൾക്ക് ശരിയായ ബഹുമാനവും ആദരവും ലഭിക്കും. സാമ്പത്തിക വശം മുമ്പത്തേക്കാൾ ശക്തമാകും. തൊഴിൽ മേഖലയിൽ നല്ല പുരോഗതിയുണ്ടാകും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും, എന്നാൽ അശ്രദ്ധ അരുത്.

Also Read: Rahu Gochar 2022: ഈ 4 രാശിക്കാരുടെ തലവര മാറിമറിയും, കാരണം അറിയാം

ചിങ്ങം (Leo): വെള്ളിയാഴ്ച നിങ്ങൾക്ക് ആത്മവിശ്വാസം വർധിക്കുകയും ജോലി വളരെ നല്ല രീതിയിൽ പൂർത്തിയാക്കുകയും ചെയ്യും.  നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ബിസിനസ്സിലും ജോലിസ്ഥലത്തും കിട്ടാതെ കിടന്നിരുന്ന പണം ലഭിക്കും.  ബിസിനസ്സ് യാത്രകളിൽ അനുകൂല ഇടപാടുകൾ ഉണ്ടാകാം.

കന്നി (Virgo):  ഇന്ന് നിങ്ങൾക്ക് സ്വയം പ്രചോദനം അനുഭവപ്പെടാം. പുതിയ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷ ഉണ്ടാകും. എന്നാൽ ഭാഗ്യത്തെ ആശ്രയിക്കാതെ കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് നിക്ഷേപത്തിനുള്ള നല്ല ഓഫറുകൾ ലഭിച്ചേക്കാം. പഴയ കടങ്ങളിൽ നിന്ന് മുക്തി നേടും. സന്താനങ്ങളുടെ വിദ്യാവിജയം മൂലം കുടുംബത്തിൽ ഉത്സവാന്തരീക്ഷമായിരിക്കും.

തുലാം (Libra): ഇന്ന് നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പോസിറ്റീവ് ചിന്ത നിങ്ങളുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കും. ഇന്ന് നിങ്ങൾക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിക്കും. വീട്ടിലെ അംഗങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും.

വൃശ്ചികം (Scorpio): ഇന്ന് നിങ്ങൾ നിങ്ങളുടെ മനസിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഉത്സുകരായിരിക്കും. നിങ്ങൾ ചില ആളുകളുമായി അടുത്ത് നിൽക്കും. നിങ്ങളുടെ വരുമാനവും വർദ്ധിക്കും. കാര്യങ്ങൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ച് വിജയിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുമ്പോൾ പേപ്പറുകൾ നന്നായി പരിശോധിക്കുക.

Also Read: Shukra Gochar 2022: കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശുക്രൻ ഈ 3 രാശിക്കാരുടെ തലവര മാറ്റും!

ധനു (Sagittarius): ഇന്ന് നിങ്ങൾക്ക് പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അറിയാൻ കഴിയും. ഭാഗ്യം പൂർണ്ണമായും നിങ്ങളോടൊപ്പമുണ്ടായിരിക്കും അതിനാൽ നിങ്ങളുടെ സമയം നന്നായി ഉപയോഗിക്കുക. പെട്ടെന്നുള്ള ലാഭമുണ്ടാകാനുള്ള ഒരു അവസരം നിങ്ങൾക്ക് ലഭിക്കും. ഒരു പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കുക. യുവാക്കൾക്ക് പുതിയ ജോലികൾ ലഭിക്കും.

മകരം (Capricorn): ഈ വെള്ളിയാഴ്ച, തീർച്ചയായും നിങ്ങളുടെ മനസ് പറയുന്നത് ശ്രദ്ധിക്കുക. എന്തിനും മുന്നോട്ട് പോകുന്നതിന് നല്ല ദിനമാണ്.  ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ ചിന്തിക്കും. പണം വിവേകത്തോടെ ഉപയോഗിക്കുക. ഇതുകൂടാതെ കോടതിയിൽ നടക്കുന്ന നിങ്ങളുടെ കാര്യങ്ങൾ പരിഹരിക്കപ്പെടും. ഒരു ബിസിനസ് യാത്രയും ഉണ്ടായേക്കാം. ഗൃഹത്തിൽ മംഗളകരമായ ചില ജോലികൾക്കായി ആസൂത്രണം ചെയ്യും.

കുംഭം (Aquarius): വെള്ളിയാഴ്ച നിങ്ങൾക്ക് പുരോഗതിക്കുള്ള ചില പുതിയ മാർഗങ്ങൾ ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് മുന്നോട്ട് പോകുക. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും ഒപ്പം ആത്മവിശ്വാസവും വർധിക്കും. വീട്ടിൽ ഓഫീസ് ജോലികൾ ചെയ്യുന്നവരിൽ സീനിയേഴ്സ് സന്തുഷ്ടരായിരിക്കും.

മീനം (Pisces): ഈ വെള്ളിയാഴ്ച നിങ്ങളുടെ പെരുമാറ്റത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ഒരു പുതിയ മൊബൈൽ വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാം. കടയുടമകൾ ഉപഭോക്താക്കളോട് നന്നായി പെരുമാറുന്നു. ഇതുകൂടാതെ നിങ്ങളുടെ ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പദ്ധതികളും രഹസ്യങ്ങളും ആരുമായും പങ്കിടരുത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News