Horoscope Today May 14: ധനു രാശിക്കാർക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ..! ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?

Written by - Zee Malayalam News Desk | Last Updated : May 14, 2022, 10:48 AM IST
  • ചില രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുന്ന തൃപ്തികരമായ ദിവസമാണ് എങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ മുന്നോട്ടു പോകണം.
Horoscope Today May 14: ധനു രാശിക്കാർക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ..! ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?

Horoscope Today May 14: ധനു രാശിക്കാർക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ..! ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 

Horoscope Today, May 14: ഇന്ന് നക്ഷത്രങ്ങൾ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നത്? നിങ്ങളുടെ ഈ ദിവസം എങ്ങിനെ മുന്നോട്ടു പോകും? ചില  രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുന്ന തൃപ്തികരമായ ദിവസമാണ് എങ്കില്‍  ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ മുന്നോട്ടു പോകണം. ജ്യോതിഷ പ്രവചനം നിങ്ങളുടെ അടുത്ത 24 മണിക്കൂർ ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കും. 

മേടം (Aries): മേടം രാശിയിൽ ജനിച്ച വ്യാപാരികള്‍ക്ക് തിരക്കില്‍ നിന്നും അല്പം വിശ്രമം ആവശ്യമാണ്.  അതേസമയം, ശമ്പള  ജീവനക്കാർക്ക് പുതിയ അവസരങ്ങൾ ഉണ്ടായേക്കാം. 

ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക് തങ്ങളുടെ ചില ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടും. വ്യക്തിജീവിതവും തൊഴിൽ ജീവിതവും  തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഇക്കൂട്ടര്‍ ശ്രമിക്കണം.

Also Read:  Eyebrows: പുരികങ്ങള്‍ കണ്ടാല്‍ അറിയാം ഒരു വ്യക്തിയുടെ സ്വഭാവം..!

മിഥുനം (Gemini): അടുത്തിടെ വിവാഹിതരായ മിഥുനരാശിക്കാർ അവരുടെ കുടുംബം വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. അവർ തങ്ങളുടെ പങ്കാളിക്കൊത്ത് സമയം ചെലവഴിക്കും.

കർക്കടകം (Cancer): കർക്കടക രാശിക്കാർ ഇന്ന് സങ്കീർണമായ സാഹചര്യങ്ങളിൽ കുടുങ്ങാം. ചില വൈകാരിക സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ഇന്ന് പുതിയ ബന്ധങ്ങൾ ഉണ്ടാക്കും. അവര്‍ ഒഴിവുസമയങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കും. ചില ആളുകൾ പുതിയ കഴിവുകൾ നേടിയെടുക്കാൻ ശ്രമിച്ചേക്കാം.

കന്നി (Virgo): കന്നി രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനത്തിന്‍റെ ദിവസമാണ്.  ഈ രാശിയില്‍ ജനിച്ച ആളുകള്‍  അമിതമായി ജോലി ചെയ്യും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക്  മികച്ച അവസരങ്ങൾ ലഭിക്കും.

തുലാം (Libra): ഈ രാശിക്കാർ അവരുടെ ബന്ധങ്ങളിൽ സുസ്ഥിരമായ ഒരു സ്ഥലത്ത് തങ്ങളെത്തന്നെ കണ്ടെത്തും. ഇത്തരക്കാർക്ക് തലവേദന പോലുള്ള  ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം. 

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അവർ  ഗാർഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവർ വളരെയധികം വിഷമിക്കേണ്ടതില്ല.

ധനു (Sagittarius): ഇന്ന് ധനു രാശിക്കാർക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള സമയമാണിത്. 

മകരം (Capricorn): മകരം രാശിക്കാർ മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. 

കുംഭം (Aquarius): ഇന്ന്, കുംഭ രാശിക്കാർ അവരുടെ എല്ലാ ജോലികളും ചിട്ടയോടെ ക്രമീകരിക്കുന്നതിൽ വിജയിക്കും. നിങ്ങൾ ഒരു ബിസിനസ് പങ്കാളിയെ അന്വേഷിക്കുകയാണെങ്കിൽ, ഉടന്‍ അത് സഫലമാകാം.

മീനം (Pisces): മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യം മീനരാശിക്കാർക്ക് അൽപം ആശങ്കയുണ്ടാക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News