Shattila Ekadashi 2023: ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിശ്വാസമനുസരിച്ച് വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം (Ekadshi) പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല.
വ്രതങ്ങളില്‍ വച്ച് ഏറ്റും ശ്രേഷ്ഠമായ വ്രതമാണ് ഇത്. ഒരു വര്‍ഷത്തിൽ 24 ഏകാദശിയുണ്ട്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ആണ് ഉള്ളത്. നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്. സകല പാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ....!!
ഈ വര്‍ഷത്തെ രണ്ടാമത്തെ ഏകാദശിയാണ് ഷഡ് തില ഏകാദശി. ഷഡ് എന്നാല്‍ ആറ് എന്നും തില എന്നാല്‍ എള്ള് എന്നുമാണ് അര്‍ഥം. ഈ ഏകാദശിയ്ക്ക് എള്ള് ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു. ഷഡ് തില ഏകാദശി ദിവസം ആറ് വ്യത്യസ്ത രീതിയില്‍ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കണമെന്നാണ് നിയമം.
ഈവര്‍ഷത്തെ ഷഡ് തില ഏകാദശി ഇന്ന് അതായത് ജനുവരി 18 നാണ് ആചരിയ്ക്കുന്നത്. ഏകാദശി ദിവസം മഹാവിഷ്ണുവിനെ പൂജാവിധികളോടെ ആരാധിക്കുന്നു, ഓരോ ഏകാദശിക്കും അതിന്‍റേതായ പ്രത്യേക പ്രാധാന്യവും ഫലവുമുണ്ട്. അതുപോലെ ഷഡ് തില ഏകാദശി ദിനത്തിൽ എള്ള് ദാനം ചെയ്യുന്നത് പ്രധാനമാണ്. എള്ള് ദാനം ചെയ്യുന്നത് കൂടാതെ, എള്ള് കഴിയ്ക്കുകയും വേണം. ഷഡ് തില ഏകാദശി ദിനത്തിൽ വ്രതമനുഷ്ഠിക്കുന്നതിലൂടെ ഭഗവാൻ വിഷ്ണു തന്‍റെ ഭക്തർക്ക് എല്ലാവിധ ഭൗതിക സുഖങ്ങളും നൽകി അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു.
ഷഡ് തില ഏകാദശിയിൽ എള്ളിന്‍റെ പ്രാധാന്യം
ഷഡ് തില ഏകാദശി ദിനത്തിൽ കറുത്ത എള്ള് ദാനം ചെയ്യുന്നത് വളരെ പ്രധാനമാണ്. മഹാവിഷ്ണുവിനെ പഞ്ചാമൃതത്തിൽ എള്ള് കലർത്തി കുളിപ്പിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആരോഗ്യം കൂടുതല്‍ മികച്ചതാകും.
ഷഡ് തില ഏകാദശി ദിനത്തില്‍ ധാന്യങ്ങൾ, എള്ള് മുതലായവ ദാനം ചെയ്യുന്നത് സമ്പത്ത് വർദ്ധിപ്പിക്കുന്നു
ഷഡ് തില ഏകാദശി ദിനത്തിൽ എള്ളിന്‍റെ ഉപയോഗം പ്രധാനമാണ്. അതുകൊണ്ടാണ് ഈ ദിവസം എള്ള് കുളി, എള്ള് തിളപ്പിക്കൽ, എള്ള് യജ്ഞം, എള്ള് ഭക്ഷണം, എള്ള് ദാനം എന്നീ ആചാരങ്ങൾ നിലനിൽക്കുന്നത്.
കുളിയ്ക്കുമ്പോള്‍ എള്ള് ഉപയോഗിക്കുക. അതായത് കുളിക്കുന്ന വെള്ളത്തിൽ അല്പം എള്ള് ഇടുക.
കിഴക്ക് ദിശയിൽ ഇരുന്ന് അഞ്ച് പിടി എള്ള് എടുക്കുക. തുടർന്ന് ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 108 തവണ ജപിക്കുക.
തെക്ക് ദിശയിൽ നിൽക്കുക, പൂർവ്വികർക്ക് എള്ള് സമർപ്പിക്കുക.
എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ദ്വാദശി ദിനത്തിൽ ബ്രാഹ്മണർക്ക് എള്ള് അടങ്ങിയ പോഷകാഹാരം സമർപ്പിക്കുക. അല്ലെങ്കിൽ എള്ള് ദാനം ചെയ്യുക.
വിശ്വാസമനുസരിച്ച്, കറുത്ത എള്ള് ദാനം ചെയ്യുന്നതിലൂടെ, ശനി ഗ്രഹം ശാന്തമായി തുടരുകയും ശനിദേവന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, എള്ള് ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...