ദുർഗ ദേവിയെ പൂർണ്ണ പ്രതാപത്തോടെയും ആഡംബരത്തോടെയും വരവേൽക്കാനുള്ള സമയമാണിത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പലതരത്തിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. നവരാത്രിയുടെ ആദ്യ മൂന്ന് ദിവസം ദുർഗ്ഗാ ദേവിക്കും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിക്കും അവസാന മൂന്ന് ദിവസം സരസ്വതി ദേവിക്കും സമർപ്പിക്കുന്നു. നവരാത്രി ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. അതിനിടയിലെ ഒരു ദിവസത്തിൽ ദുർഗ്ഗാദേവി വീട്ടിൽ വരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ദുർഗാപൂജയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രധാനമായും ബംഗാളിലും മറ്റ് കിഴക്കൻ സംസ്ഥാനങ്ങളിലും അഞ്ച് ദിവസത്തെ ആഘോഷമാണ് ദുർഗ്ഗാപൂജയുടെ ഭാഗമായി നടക്കുന്നത്.
നഗരത്തിന്റെ ഓരോ കോണിലും പല തരത്തിലുള്ള അലങ്കാരങ്ങളും ആഘോഷങ്ങളുമാണ്. അവിടെ പന്തലുകൾ കെട്ടി ദേവിയുടെ വ്യത്യസ്ഥമായ രൂപങ്ങളും മറ്റു കാര്യങ്ങളും പ്രദർശിപ്പിക്കുന്നു. ഓരോ പന്തലും ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരത്തിൽ ഇത്തവണ കൊൽക്കത്തയിലെ ഒരു പന്തൽ കാലപ്പഴക്കമുള്ള പലവിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും വിലക്കുകളുടെ ചങ്ങലകൾ തകർക്കാൻ ഒരുങ്ങുകയാണ്. കൊൽക്കത്തയിലെ 'പതുരിഘട്ട പഞ്ചർ പള്ളിയിലെ ദുർഗ്ഗാ പൂജ പന്തലിൽ ഈ വർഷം ആർത്തവത്തെ കുറിച്ചുള്ളതാണ്.
ആർത്തവ ശുചിത്വത്തെ കുറിച്ചും ആർത്തവത്തെ ചുറ്റിപറ്റിയുള്ള പല ആചാരങ്ങളും അനുഷ്ടനങ്ങളും വിശ്വാസങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക എന്നതാണ് ഈ രീതിയിൽ ദുർഗ്ഗാ പൂജ ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്ന് ഈ ആശയത്തിന് പിന്നിലെ 'പതുരിയഘട്ട പഞ്ചർ പള്ളി സർബോജനിൻ ദുർഗോത്സാബ്' കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് എല്ലോറ സാഹ പറഞ്ഞു.
ALSO READ: 18 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ സമയം തെളിയും, തൊഴിൽ ബിസിനസിൽ വൻ നേട്ടങ്ങൾ!
എന്തുകൊണ്ടാണ് ആർത്തവം എന്ന ആശയത്തിന് ഇത്രമേൽ പ്രാധാന്യം നൽകേണ്ടി വന്നത്..?
ആർത്തവം പലപ്പോഴും വിലക്കുകളാൽ മൂടപ്പെട്ടിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇപ്പോഴും ആർത്തവ സംബന്ധമായ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ പോലും മടിയാണ്. മാത്രമല്ല അതിനെ ചുറ്റിപറ്റികൊണ്ട് പല ആചാരങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. അത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും ആളുകൾക്ക് ബോധവൽക്കരണം നൽകുകയാണ് ആർത്തവത്തെ അടിസ്ഥാനമാക്കിയുള്ള പന്തൽ കൊണ്ടുവരാനുള്ള പ്രധാന കാരണം.
ആർത്തവത്തെ നിഷിദ്ധമായി കാണുന്നതിൽ നിന്ന് ലോകത്തെ തടയാൻ, "ഞങ്ങൾ ആർത്തവ ശുചിത്വം അല്ലെങ്കിൽ 'ഋതുമതി' എന്ന തീം തിരഞ്ഞെടുത്തു, ഈ ചിന്തനീയമായ ആശയം അവർ എങ്ങനെ അവതരിപ്പിക്കുമെന്ന് ഞങ്ങൾ തീർച്ചയായും കാത്തിരിക്കുകയാണ്," എല്ലോറ സാഹ എഎൻഐയോട് പറഞ്ഞു. “ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണ്, അത് ഒരു തരത്തിലുള്ള തിരശ്ശീലയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. വിലക്കുകൾ ലംഘിക്കേണ്ട സമയമാണിത്, അത്തരം പ്രശ്നങ്ങൾ മുന്നിലേക്ക് കൊണ്ടുവരിക എന്നതാണ് ആദ്യപടി, ”അവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.