Shukra Uday 2023: സമ്പത്തും പ്രശസ്തിയും ഉറപ്പ്! ശുക്ര ഉദയം ഈ രാശികൾക്ക് അനുകൂലം

ശുക്രൻ നിലവിൽ കർക്കടകം രാശിയിൽ അസ്തമിക്കുന്നു.  എന്നാൽ അടുത്ത ദിവസം തന്നെ ശുക്രന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 12:51 PM IST
  • കർക്കടകത്തിൽ ശുക്രൻ ഉദിക്കുന്നതോടെ മേടം രാശിക്കാരുടെ സന്തോഷം ഇരട്ടിയാകും.
  • വസ്തു, വാഹനം എന്നിവ വാങ്ങാൻ അവസരം ലഭിക്കും.
  • ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Shukra Uday 2023: സമ്പത്തും പ്രശസ്തിയും ഉറപ്പ്! ശുക്ര ഉദയം ഈ രാശികൾക്ക് അനുകൂലം

Shukra Uday In August 2023: ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ ഉദയമോ അസ്തമയമോ സംഭവിക്കുന്നത് വളരെ വലിയ ഒന്നായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ശുക്രൻ ഇപ്പോൾ കർക്കടകം രാസിയിൽ അസ്തമിച്ചിരിക്കുകയാണ്. ശുക്രന്റെ രാശിയിലെ മാറ്റങ്ങൾ 12 രാശികളിലും ശുഭമോ അശുഭകരമോ ആയ ഫലങ്ങൾ ഉണ്ടാക്കുന്നു. ഓഗസ്റ്റ് 18 ന്, ശുക്രൻ കർക്കടകത്തിൽ ഉദിക്കും. കർക്കടകത്തിൽ ശുക്രന്റെ ഉദയത്തോടെ 3 രാശിക്കാരുടെ ഭാഗ്യം സുനിശ്ചിതമാണ്. ശുക്രന്റെ ശുഭഫലത്താൽ ഈ രാശിക്കാർക്ക് ദാമ്പത്യ സുഖവും സമ്പത്തും പ്രശസ്തിയും ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

മേടം - കർക്കടകത്തിൽ ശുക്രൻ ഉദിക്കുന്നതോടെ മേടം രാശിക്കാരുടെ സന്തോഷം ഇരട്ടിയാകും. വസ്തു, വാഹനം എന്നിവ വാങ്ങാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സിൽ വിജയം ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ അനുകൂല സമയമാണിത്.

Also Read:  Diwali: ഡബിൾ ധമാക്കാ...! ഈ വർഷത്തെ ദീപാവലിയോടെ തിളങ്ങാൻ പോകുന്ന രാശിക്കാർ ഇവർ

കർക്കടകം - കർക്കടകത്തിലാണ് ശുക്രൻ ഉദിക്കാൻ പോകുന്നത്. ഈ സമയത്ത്, കർക്കടക രാശിക്കാരുടെ വ്യക്തിത്വം വളരെ ആകർഷകമായിരിക്കും. നിങ്ങളിൽ മറ്റുള്ളവർക്ക് മതിപ്പുളവാകും. സമ്പത്ത്, ഐശ്വര്യം എന്നിവ വന്നുചേരും. വസ്തുവകകളിൽ നിക്ഷേപിക്കുന്നത് ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

മകരം - കർക്കടകത്തിൽ ശുക്രൻ ഉദിക്കുന്നതോടെ മകരം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ബിസിനസ്സ് നന്നായി തുടങ്ങും. ഈ സമയം വിവാഹത്തിന് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഔദ്യോഗിക ജീവിതത്തിലും പുരോഗതി കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News