ശ്രീ ഭഗവതിക്ക് വെക്കല്‍ അല്ലെങ്കില്‍ ശീവോതിക്ക് വെക്കല്‍ എന്ന ആചാരം കൂടുതലായും കാണപ്പെടുന്നത് മലബാറിലാണ്. മിഥുനമാസത്തിലെ അവസാന ദിവസം ഹൈന്ദവ വിശ്വാസികൾ അവരുടെ വീടും പരിസരവും എല്ലാം അടിച്ചു കഴുകി വൃത്തിയാക്കുന്നു. ശീവോതിയെ (ശ്രീ ഭഗവതിയെ) വീട്ടിലേക്ക് വരവേല്‍ക്കുന്നതിന്റെ ഭാഗായാണ് ഈ വൃത്തിയാക്കൽ. അതായത് ഭഗവതിയെ സ്വീകരിക്കുന്നതിനു മുന്നോടിയായി ചേട്ടാ ഭഗവതിയെ പുറത്താക്കണം. രാമായണം വായനയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരാചാരം കൂടിയാണ് ശീവോതിക്ക് വെക്കലെന്നും ഇതിനെ പറയപ്പെടുന്നു.
അശ്രീകരത്തെ പോലും ഭഗവതിയായി കാണുന്നതാണ് ഈ ആചാരത്തിന്റെ സങ്കല്പം. കർക്കാടകമാസത്തിന്റെ ആദ്യദിവസം അതിരാവിലെയാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്. രാവിലെ കുളിച്ച് ശുദ്ധിയായതിന് ശേഷം ദേവിയെ വണങ്ങുന്നു.കത്തിച്ചു വെച്ച നിലവിളക്കിനു മുമ്പില്‍ അഷ്ടമംഗല്യത്തട്ടം ഒരുക്കി വെച്ചുകൊണ്ട് ദേവിയെ നമസ്കരിക്കുക. അതിനുശേഷം നെല്ല് , അരി , സ്വര്‍ണ്ണം , ചന്ദനമുട്ടി , ഗ്രന്ഥം , ശുദ്ധ വസ്ത്രം , വാല്‍ക്കണ്ണാടി മുതലായവ അഷ്ടമംഗല്യ തട്ടില്‍ ഒരുക്കി വെക്കും. കിണ്ടിയില്‍ ശുദ്ധജലം നിറച്ചു വെക്കുകയും ചെയുന്നു. ഇത് വീടിന്റെ ഉമ്മറത്താണ്(മുൻഭാഗത്ത്) വെക്കുന്നത്.
ALSO READ: ഐശ്വര്യം നിങ്ങളെ വിട്ടുപോകില്ല; കർക്കടകമാസത്തിൽ ഈ ക്ഷേത്രങ്ങൾ ദർശിക്കൂ
കിണ്ടി വിളക്ക് മുതലായവ ഒരു മരപ്പലകയ്ക്ക് മുളിലായാണ് വെക്കുന്നത്. കൂടാതെ ആ പലകയുടെ പ്രതലത്തിൽ ഭസ്മം കൊണ്ട് മൂന്നു വരകൾ വരയ്ക്കുന്നു. അതിനു മുകളിൽ നടുക്കായാണ് കിണ്ടി വെക്കുന്നത്. ശേഷം വൈകിട്ടായിരിക്കും ഇത് എടുത്തു മാറ്റുക. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് മുടങ്ങാതെ ചെയുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ ഈ ചടങ്ങ് അവസാനിക്കുകയും ചെയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലെ അനർത്ഥങ്ങൾ ഇല്ലാതാകും എന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...