Lakshmi Devi : വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ നിറങ്ങളിലുള്ള വസ്ത്രം ധരിച്ചാൽ സമ്പന്നനാകാം

വെള്ളിയാഴ്ച്ച ദിവസം ലക്ഷ്മി ദേവിക്ക് ഇഷ്ടമുള്ള നിറങ്ങളിലെ വസ്ത്രങ്ങൾ ധരിക്കുന്നതും, ലക്ഷ്മി ദേവി സഹസ്ര നാമം ഉരുവിടുന്നതും ഒക്കെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 03:44 PM IST
  • ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിച്ചാൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിക്കും.
  • ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിൽ ശുക്രന്റെ അനുഗ്രഹവും പ്രധാനമാണ്.
  • വെള്ളിയാഴ്ച്ച ദിവസം ലക്ഷ്മി ദേവിക്ക് ഇഷ്ടമുള്ള നിറങ്ങളിലെ വസ്ത്രങ്ങൾ ധരിക്കുന്നതും, ലക്ഷ്മി ദേവി സഹസ്ര നാമം ഉരുവിടുന്നതും ഒക്കെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.
Lakshmi Devi : വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ നിറങ്ങളിലുള്ള വസ്ത്രം ധരിച്ചാൽ സമ്പന്നനാകാം

ഹിന്ദു വിശ്വാസങ്ങൾ പ്രകാരം ഓരോ ദിവസവും ഒരു ദൈവങ്ങൾക്കായി അർപ്പിക്കപ്പെട്ടവയാണ്. വെള്ളിയാഴ്ച്ച ലക്ഷ്മി ദേവിയുടെ ദിവസം ആണെന്നാണ് ജ്യോതിഷികളുടെ വിശ്വാസം. ലക്ഷി ദേവിയുടെ അനുഗ്രഹത്തോടെ മാത്രമേ ഒരാൾക്ക് സമ്പന്നൻ ആകാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ ജീവിതത്തിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വളരെ അത്യാവശ്യമാണ്. വെള്ളിയാഴ്ച ജീവിതത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ പോലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം സിദ്ധിക്കാൻ കാരണമാകും.

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിച്ചാൽ  വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിൽ ശുക്രന്റെ അനുഗ്രഹവും പ്രധാനമാണ്. വെള്ളിയാഴ്ച്ച ദിവസം ലക്ഷ്മി ദേവിക്ക് ഇഷ്ടമുള്ള നിറങ്ങളിലെ വസ്ത്രങ്ങൾ ധരിക്കുന്നതും, ലക്ഷ്മി ദേവി സഹസ്ര നാമം ഉരുവിടുന്നതും ഒക്കെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും. നിലവിൽ ശുക്ര ദശയുള്ളവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും.

ALSO READ: Lakshmi Blessings: ശ്രാവണ മാസത്തിൽ ഈ 5 രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീദേവിയുടെ കൃപ

വെള്ളിയാഴ്ച്ച ദിവസം പിങ്ക് നിറങ്ങളിലുള്ള വസ്ത്ര ധരിക്കുന്നത് വളരെ നല്ലതാണ്. ലക്ഷ്മി ദേവിക്ക് വളരെ ഇഷ്ടമുള്ള നിറമാണ് പിങ്ക്. വെള്ളിയാഴ്ച്ച ദിവസം ഈ നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും. കൂടാതെ വെള്ളിയാഴ്ച തലകുളിക്കുന്നത് ഒഴിവാക്കരുത്. കൂടാതെ ഇതേ നിറത്തിലുള്ള വസ്ത്രങ്ങൾ ലക്ഷ്മി ദേവിക്ക് സമർപ്പിക്കുകയും ചെയ്യാം. ഇത് വീട്ടിലും ബിസ്നെസിലും ഒക്കെ സമ്പൽ സമൃദ്ധി ഉണ്ടാകാൻ സഹായിക്കും.

അത്പോലെ തന്നെ വെള്ളിയാഴ്ച ലക്ഷ്മീദേവിയുടെ വ്രതമനുഷ്ഠിക്കുന്നതിലൂടെ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ലെന്നാണ് വിശ്വാസം. ഇതോടൊപ്പം ആ വ്യക്തിയുടെ സമ്പത്തും വർദ്ധിക്കും. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ പൂജ ചെയ്യുമ്പോൾ താമരപ്പൂവിന്റെ മാല  ഉപയോഗിച്ച് ബീജ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

ലക്ഷ്മി ബീജ മന്ത്രം:

ഓം ഹ്രീം ശ്രീം കമലയേ പ്രസീദ പ്രസീദ ശ്രീം ശ്രീം ഓം മഹാലക്ഷ്മീ നമഃ ।

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താനും സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും മുക്തി നേടാനും ഈ മന്ത്രം ജപിക്കുന്നത് ഉത്തമം. 

ഓം ഹ്രീം ശ്രീം ക്രീൻ ക്ലീം ശ്രീ ലക്ഷ്മീ മാം ഗൃഹയേ ധന് പുര്യേ, ധന് പൂര്യേ, ചിന്തായേം ദൂര്യേ-ദൂര്യേ സ്വാഹാ:.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News