Mars Transit 2023: മെയ് 10 മുതൽ ഇവരുടെ ജീവിതം മാറും; നിങ്ങളുടെ രാശിയേത്?

Mangal Gochar 2023: മെയ് 10നാണ് ചൊവ്വ മിഥുന രാശിയിൽ നിന്ന് കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇത് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 04:55 PM IST
  • കർക്കടക രാശിയിലെ ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാർക്ക് നല്ലതാണ്.
  • നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
  • ബിസിനസിൽ പുരോ​ഗതിയുണ്ടാകും.
Mars Transit 2023: മെയ് 10 മുതൽ ഇവരുടെ ജീവിതം മാറും; നിങ്ങളുടെ രാശിയേത്?

ഗ്രഹാധിപനായ ചൊവ്വ ഇപ്പോൾ മിഥുന രാശിയിലാണ് സഞ്ചരിക്കുന്നത്. മെയ് 10 വരെ ഇതേ രാശിയിൽ സഞ്ചരിക്കും. തുടർന്ന് മെയ് 10ന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കും. ഈ രാശി മാറ്റം ചില രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. 

കന്നി: കർക്കടക രാശിയിലെ ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാർക്ക് നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷം ഉണ്ടാകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. അനാവശ്യ വഴക്കുകൾ ഒഴിവാക്കുക.

ധനു: ചൊവ്വ സംക്രമണം ധനു രാശിക്കാർക്ക് അനുകൂലമാണ്. പൂർവിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. സാമ്പത്തികമായി നിരവധി നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ വരുമാനം വർധിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാകും. 

Also Read: Guru Uday 2023: മേടരാശിയിൽ വ്യാഴത്തിന്റെ ഉദയം; ഈ നാല് രാശിക്കാർ സൂക്ഷിക്കുക...

 

കുംഭം: ഈ രാശിക്കാർക്ക് ചൊവ്വയുടെ രാശി മാറ്റം നല്ലതാണ്. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. നിങ്ങളുടെ ശത്രുക്കളെ ജയിക്കാൻ സാധിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. സാമ്പത്തിക നില മെച്ചപ്പെടും. 

മീനം: കർക്കടക രാശിയിലെ ചൊവ്വാ സംക്രമണം നിങ്ങളുടെ കരിയറിൽ ഉയർച്ച കൊണ്ടുവരും. വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News