ധൈര്യം, ശൗര്യം എന്നിവയുടെ ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ ചൊവ്വയുടെ ചലനം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2024 ഫെബ്രുവരി 5 ന് രാത്രി 09:56 ന് മകരം രാശിയിൽ ചൊവ്വ സംക്രമിക്കും. ഇത് 12 രാശി ചിഹ്നങ്ങളെയും ബാധിക്കും. മാർച്ച് 15 ന് ചൊവ്വ വീണ്ടും രാശി മാറിം. മകരം രാശിയിൽ ചൊവ്വ എത്തുന്നത് വഴി ചില രാശിക്കാർക്ക് വലിയ പ്രയോജനം ലഭിക്കും. ഇത്തരത്തിൽ ചൊവ്വ സംക്രമണത്തിൽ ഏത് രാശിക്കാർക്കാണ് നല്ല കാലം വരുന്നതെന്ന് നോക്കാം.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാർക്ക് സംക്രമം വഴി ശുഭകരമായ ഫലങ്ങളാണ് ലഭിക്കുക. നിങ്ങളുടെ കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ബിസിനസിലും ആരോഗ്യത്തിലും നിങ്ങൾക്ക് വിജയം ഉണ്ടാകും. ഒപ്പം സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയും നിങ്ങൾക്ക് ഉണ്ടാകും. അതേസമയം എല്ലാ വിധത്തിലുമുള്ള ചെലവുകളും വൃശ്ചികം രാശിക്കാർക്ക് വർദ്ധിച്ചേക്കാം.
മേടം രാശി
മേടം രാശിക്കാർക്ക് ചൊവ്വയുമാറ്റം പ്രയോജനകരമാകും. ഈ രാശിക്കാർക്ക് ഭക്തിയിൽ താത്പര്യം തോന്നുന്ന കാലമാണിത്. അതേസമയം മേടം രാശിക്കാർക്ക് വിദേശ യാത്രയ്ക്കും സാധ്യതയുണ്ട്. നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും, മിക്കവാറും ദിവസങ്ങളും രാശിക്കാർക്ക് മികച്ചതായിരിക്കും. കൂടാതെ നിങ്ങളുടെ പ്രണയിനിയെ കാണാൻ സാധിക്കുന്ന സമയം കൂടിയാണിത്.
ഇടവം രാശി
ഇടവം രാശിക്കാർക്ക് സംക്രമം വളരെ ശുഭകരമായിരിക്കും. ഓഹരി വിപണിയിൽ താത്പര്യമുള്ളവരാണെങ്കിൽ സുരക്ഷിതമായ ഓപ്ഷനുകളിൽ നിക്ഷേപം നടത്തുന്നത് പ്രയോജനകരമായിരിക്കും. ഇതിനൊപ്പം ചില ചില നല്ല വാർത്തകളും നിങ്ങളെ തേടിയെത്തിയേക്കാം. മികച്ച സാമ്പത്തിക സാഹചര്യങ്ങളും നിങ്ങൾക്കുണ്ടാവും. ഇടവം രാശി രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുണ്ടാവും. അതേസമയം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.