Lucky Moles on Female Body: ശരീരത്തിൽ മറുകുകൾ ഉണ്ടാകുക എന്നത് സാധാരണമാണ്. സാമുദ്രിക ശാസ്ത്രത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറുകുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ കാണപ്പെടുന്ന മറുക് ചിലപ്പോൾ ഐശ്വര്യത്തിന്റെയും അതുപോലെ അശുഭലക്ഷണവും ആയിരിക്കാം. ഈ മറുകുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഗങ്ങളിൽ ഭാഗ്യത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്ന മറുകുകളെക്കുറിച്ച് നമുക്കറിയാം. ശരീരത്തിലെ ഈ സ്ഥലങ്ങളിൽ മറുകുള്ള പെൺകുട്ടികളും സ്ത്രീകളും വളരെയധികം ഭാഗ്യവതികളായിരിക്കും.
Also Read: ദീപാവലിയുടെ പിറ്റേന്ന് സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
നെറ്റിയിൽ മറുക് (Mole on forehead): സാമുദ്രിക ശാസ്ത്ര പ്രകാരം നെറ്റിയിൽ മറുകുള്ള സ്ത്രീകൾ ഭാഗ്യവതികളാണെന്നാണ് പറയുന്നത്. ഇവർ സ്വന്തം കഴിവിൽ ഉയർന്ന പദവി നേടുന്നു. നല്ല നേതാവായിരിക്കും. ഇവരിൽ ആത്മവിശ്വാസം നിറഞ്ഞിരിക്കും. ധാരാളം സമ്പത്ത് ഉണ്ടാക്കുന്നവരാണിവർ.
കഴുത്തിൽ മറുക് (Mole on neck): കഴുത്തിൽ മറുകുള്ള പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിവുള്ളവരാണ്. ഈ പെൺകുട്ടികൾ ധൈര്യശാലികളാണ്. എല്ലാ കാര്യത്തിലും ഉറച്ചുനിൽക്കുന്നവരാണിവർ. ഇവർ ആരുടെ മുന്നിലും തലകുനിക്കാത്തവരാണ്. ഇവർ ജനിക്കുന്നത് ഒരു ദരിദ്രകുടുംബത്തിൽ ആണെങ്കിൽ പോലും ശേഷം ഇവർ അപാര സമ്പത്തിന്റെ ഉടമയായി മാറുകയും കുടുംബത്തിന്റെ മുഴുവൻ ഭാഗ്യം പ്രകാശിപ്പിക്കുകയും ചെയ്യും.
Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..!
താടിയിലെ മറുക് (Mole on chin): സ്ത്രീകൾക്ക് താടിയിൽ മറുകുണ്ടാകുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഇവർ വളരെയധികം സുന്ദരികളും എല്ലാവരേയും ആകർഷിക്കുന്നവരുമായിരിക്കും. ഇണയിൽ നിന്നും അവർക്ക് വളരെയധികം സ്നേഹം ലഭിക്കും. ഇവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുണ്ടാവില്ല.
അരയിൽ മറുക് (Mole on the waist): ഒരു സ്ത്രീയുടെ അരയിൽ മറുക് ഉണ്ടാകുന്നത് അവർ ധനികയാണെന്നതിന്റെ സൂചനയാണ്. ഇത്തരം സ്ത്രീകൾക്ക് അപാരമായ സമ്പത്തും പ്രതാപവും ഐശ്വര്യവും ഉണ്ടാകുകയും ഇവർ രാജ്ഞിയെപ്പോലെ ജീവിതം നയിക്കുകയും ചെയ്യും. ഏത് മേഖലയിലായാലും ഇവർ ധാരാളം പേരും വിജയവും സ്വന്തമാക്കുന്നവരാണ്.
Also Read: Viral Video: ജിറാഫിനെ പിടിക്കാൻ 25 ഓളം സിംഹങ്ങൾ പാഞ്ഞടുത്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
തോളിൽ മറുക് (Mole on the shoulder): സ്ത്രീകളുടെ തോളിൽ മറുക് ഉണ്ടായിരിക്കുന്നത് അവൾ ആഡംബര ജീവിതം നയിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്. അത്തരം സ്ത്രീകൾ ആഡംബര സൗകര്യങ്ങൾ ആസ്വദിക്കുന്നവരാണ്. ഇവർ നല്ല മനസ്സുള്ളവരും മറ്റുള്ളവർക്ക് സഹായികളുമായിരിക്കും. ഇത്തരം സ്ത്രീകൾക്ക് വളരെയധികം ബഹുമാനം ആദരവും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...