Saturn Retrograde: 140 ദിവസം ശനി വക്ര​ഗതിയിൽ നീങ്ങും; ഏതൊക്കെ രാശിക്കാർക്ക് ഗുണം, ആർക്കൊക്കെ ദോഷം?

Shani Vakri: മറ്റ് ​ഗ്രഹങ്ങളെ വച്ച് നോക്കുമ്പോൾ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയിൽ രണ്ടര വർഷത്തോളമാണ് ശനി സഞ്ചരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 02:58 PM IST
  • എല്ലാ രാശിക്കാരെയും ശനിയുടെ പ്രതിലോമ ചലനം തീർച്ചയായും സ്വാധീനിക്കും.
  • കുംഭ രാശിയിലെ ശനി ദേവന്റെ ഈ പ്രതിലോമ ചലനം 2023 നവംബർ 4 വരെ നിലനിൽക്കും.
  • അതിനുശേഷം ശനി കുംഭ രാശിയിൽ നേരെ സഞ്ചരിക്കും.
Saturn Retrograde: 140 ദിവസം ശനി വക്ര​ഗതിയിൽ നീങ്ങും; ഏതൊക്കെ രാശിക്കാർക്ക് ഗുണം, ആർക്കൊക്കെ ദോഷം?

ഇന്ന്, 2023 ജൂൺ 17 മുതൽ ശനി കുംഭം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കുന്നു. ഇനിയുള്ള 140 ദിവസം ശനി കുംഭ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കും. ശനി ഇന്ന് രാത്രിയോടെ വക്ര​ഗതിയിൽ നീങ്ങും. ശനിയുടെ പ്രതിലോമസഞ്ചാരം മൂലം എല്ലാ രാശിക്കാരിലും അതിന്റെ ശുഭ, അശുഭ ഫലങ്ങൾ കാണപ്പെടും. ഈ വർഷം മുഴുവനും ശനി കുംഭ രാശിയിലായിരിക്കും. ഇതിന് മുമ്പ് 1994 ലും 1995 ലും കുംഭ രാശിയിലായിരിക്കുമ്പോൾ ശനി ഇത്തരത്തിൽ വക്ര​ഗതിയിൽ സഞ്ചരിച്ചിരുന്നു. 

വേദ ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും അവയുടെ ചലനത്തിലെ മാറ്റത്തിനും വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വേദ ജ്യോതിഷ പ്രകാരം, ചൊവ്വ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നിവ കാലാകാലങ്ങളിൽ നേരിട്ടും വിപരീത ദിശയിലും സഞ്ചരിക്കുന്നു. 

എല്ലാ രാശിക്കാരെയും ശനിയുടെ പ്രതിലോമ ചലനം തീർച്ചയായും സ്വാധീനിക്കും. കുംഭ രാശിയിലെ ശനി ദേവന്റെ ഈ പ്രതിലോമ ചലനം 2023 നവംബർ 4 വരെ നിലനിൽക്കും. അതിനുശേഷം ശനി കുംഭ രാശിയിൽ നേരെ സഞ്ചരിക്കും. വക്ര​ഗതിയിലായിരിക്കുമ്പോൾ ശനി സാധാരണ നിലയേക്കാൾ കൂടുതൽ ശക്തനും സ്വാധീനമുള്ളതുമായി മാറുകയും നല്ലതും പ്രതികൂലവുമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു. 

Also Read: Shani-Rahu-Ketu Retrograde: ശനി-രാഹു-കേതു വക്ര​ഗതി; അടുത്ത് 6 മാസക്കാലം ഈ 3 രാശിക്കാർ ശ്രദ്ധിക്കണം

എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് ശനി. ഏതെങ്കിലും ഒരു രാശിയിൽ രണ്ടര വർഷത്തോളം അത് നിലനിൽക്കും. അതിനാൽ ഈ രാശിയിലുള്ളവർ ജാഗ്രത പാലിക്കണം. ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ മകരം, കുംഭം, മീനം, കർക്കടകം, വൃശ്ചികം എന്നീ രാശിക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. 

ഈ രാശിയിലുള്ളവർക്ക് ശനിയുടെ പ്രതിലോമ ചലനം ശുഭകരമായിരിക്കും. വേദ ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശി മാറുമ്പോഴോ ചലനം മാറുമ്പോഴോ ചില പ്രത്യേക സാഹചര്യങ്ങളിലും ശുഭ യോഗങ്ങൾ ഉണ്ടാകുന്നു. ശനി കുംഭം രാശിയിൽ വിപരീത ദിശയിൽ സ‍്ചരിക്കുമ്പോൾ വളരെ ശുഭകരമായ കേന്ദ്ര ത്രികോണ യോ​ഗം രൂപപ്പെടും. ഇക്കാരണത്താൽ, പ്രതിലോമ ശനി ഇടവം, മിഥുനം, ചിങ്ങം എന്നീ രാശിക്കാർക്ക് പല മേഖലകളിലും നേട്ടങ്ങളും വിജയവും നൽകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News