ഇത്തവണത്തെ മാസിക് ശിവരാത്രി അല്ലെങ്കിൽ മാസ ശിവരാത്രി മെയ് 6 തിങ്കളാഴ്ച്ചയാണ്. ശിവഭഗവാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി ആചരിച്ചു പോരുന്ന ഒന്നാണ് മാസ ശിവരാത്രി/ മാസിക് ശിവരാത്രി വ്രതം. കൃഷ്ണപക്ഷത്തിലെ ചതുർദശിയിലാണ് എല്ലാ മാസവും ഈ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. അമാവാസിയുടെ തലേദിവസം ആണ് മാസ ശിവരാത്രി വരുക. ഈ ദിവസം പരമശിവന്റെയും പാർവതി ദേവിയുടെയും പ്രത്യേക അനുഗ്രഹം നേടുന്നതിനായി ഉപവാസമോ ഒരിക്കലോ അനിഷ്ഠിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.
ഈ മാസത്തിലെ മാസിക് ശിവരാത്രിയിൽ പല ഐശ്വര്യയോഗങ്ങളും രൂപപ്പെടുന്നു എന്നാണ് ജ്യോതിഷ ശാസ്ത്രം അനുശാസിക്കുന്നത്. ഈ മാസ ശിവരാത്രി അനുഷ്ഠിക്കുന്നതിലൂടെ വ്യക്തികളുടെ ജീവിതത്തിൽ മികച്ച ഫലങ്ങളും ഐശ്വര്യങ്ങളും വരും എന്നു മാത്രമല്ല നാലു രാശിക്കാർക്ക് മഹാദേവന്റെ പ്രത്യേക അനുഗ്രഹങ്ങളും ലഭിക്കും.
ALSO READ: രവി പ്രദോഷ വ്രതത്തിന് ഈ ശുഭമുഹൂർത്തത്തിൽ മഹാദേവനെ ആരാധിക്കുക; നിങ്ങൾക്ക് അനുഗ്രഹപ്പെരുമഴ
മാസിക് ശിവരാത്രി ശുഭമുഹൂർത്തം
ജ്യോതിഷ ശാസ്ത്രം അനുസരിച്ച് മെയ് 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2. 40 മുതൽ മാസിക ശിവരാത്രി ആരംഭിക്കുന്നു. അടുത്തദിവസം മെയ് 7ന് രാവിലെ 11:40 ന് ഇത് അവസാനിക്കും. ഈ സമയപരിധിയിൽ വൈകുന്നേരം ശിവനെ ആരാധിക്കുന്നതിന് നല്ല സമയമായി കണക്കാക്കുന്നു. ഈ സമയത്ത് ശിവപൂജ നടത്തുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ പല ഐശ്വര്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും. ഈ അവസരത്തിൽ ഇനി പറയുന്നത് നാലു രാശിക്കാർക്ക് മാസിക് ശിവരാത്രി അനുഷ്ഠിക്കുന്നതിലൂടെ ശിവഭഗവാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും
കർക്കടകം: മാസിക് ശിവരാത്രി അനുഷ്ഠിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ പല പുതിയ യോഗങ്ങളും രൂപപ്പെടുത്തും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ലാഭം കൊയ്യാൻ ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി ശക്തമാക്കാൻ സഹായിക്കും.
ചിങ്ങം : ചിങ്ങം രാശിക്കാരെ സംബന്ധിച്ച് വാഹനം വാങ്ങിക്കാൻ അനുകൂലമായ സമയമാണ്. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വരും. പ്രണയമുണ്ടെങ്കിൽ അതിന്റെ കാര്യത്തിൽ ശുഭസൂചന ലഭിക്കാനുള്ള സാധ്യത കാണുന്നു. പല പ്രശ്നങ്ങളും ഇല്ലാതാവും.
മകരം: മകരം രാശിക്കാർക്ക് ജീവിതത്തിൽ വലിയ പുരോഗതി കൊണ്ടുവരാൻ ഇത് സഹായിക്കും. ജോലിയിൽ വിജയം കൈവരിക്കും. പണം നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയം. മനസ്സിന് സമാധാനം ലഭിക്കും
കുംഭം : കുഭം രാശിക്കാർക്ക് പല നല്ല വാർത്തകളും ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും വളരെ അനുയോജ്യമായ സമയം. ഏത് ശുഭ കാര്യത്തിന് ഇറങ്ങി തിരിച്ചാലും അത് വിജയം പ്രാപ്തമാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.