ജ്യോതിഷം മാത്രമല്ല സംഖ്യാ ശാസ്ത്രവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. സംഖ്യാശാസ്ത്ര പ്രകാരം ഒരു വ്യക്തിയുടെ ജനനത്തീയതി വഴി അവന്റെ സ്വഭാവം, വ്യക്തിത്വം, ഭാവി എന്നിവ നിർണ്ണയിക്കാൻ സാധിക്കും. സംഖ്യാശാസ്ത്ര പ്രകാരം ആകെ 9 റാഡിക്സ് സംഖ്യകളാണുള്ളത്. ഓരോ റാഡിക്സിനും പ്രത്യേക ഗ്രഹങ്ങളുണ്ട്, ഇതിന്റെ പ്രഭാവം ആ വ്യക്തിയിലും കാണപ്പെടും. ഇത്തരത്തിൽ ചെറുപ്രായത്തിൽ തന്നെ ധനികരാകുകയും ജീവിതത്തിൽ ധാരാളം സമ്പത്തും പ്രശസ്തിയും സമ്പാദിക്കുകയും ചെയ്യുന്ന ആ ഭാഗ്യ നമ്പരുകളെ കുറിച്ച് പരിശോധിക്കാം.
നമ്പർ 6
സംഖ്യാശാസ്ത്രമനുസരിച്ച്, 6, 15, 24 തീയതികളിൽ (എല്ലാ മാസം) ജനിച്ചവരുടെ ഭാഗ്യ സംഖ്യ നമ്പർ 6 ആണ്. ഇവർ ജീവിതത്തിൽ ധാരാളം പേര് സമ്പാദിക്കുകയും ചെറുപ്പത്തിൽ തന്നെ സ്വത്തുക്കളുടെ ഉടമകളായിത്തീരുകയും ചെയ്യും. ഇവർ യാതൊരു മടിയും കൂടാതെ ചെലവഴിക്കുന്നവരാണ്. പിശുക്ക് ഒട്ടും ഇഷ്ടപ്പെടാത്തവരാണിവർ. ഇവർ ജീവിതത്തിൽ പണം സമ്പാദിക്കുന്നവരാണ്. പലപ്പോഴും ഈ ആളുകൾ മദ്യത്തിന് അടിമകളാകാറുണ്ട്, ഇത് പിന്നീടുള്ള ജീവിതത്തിൽ ഇവരെ അസ്വസ്ഥരാക്കും.
പെരുമാറ്റം
ഇവരുടെ പെരുമാറ്റം വളരെ നല്ലതായിരിക്കും.ഇവരുടെ പെരുമാറ്റം വഴി ആളുകൾ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നു. ഇവർ ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുകയും സൗഹൃദം നിലനിർത്തുന്നതിൽ മികച്ചവരുമായിരിക്കും.
ഈ ആളുകൾക്ക് എത്ര പ്രായമായാലും, എല്ലായ്പ്പോഴും മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്നവരാണ്. പ്രതിസന്ധികളിലും ഇവർ ശാന്തമായ സ്വഭാവം നിലനിർത്തുന്നു
ശുക്രനാണ് ദേവൻ
റാഡിക്സ് 6-ൻറെ അധിപൻ ശുക്രനാണ്. ശുക്രൻ കൃപയാൽ, ഈ രാശിക്കാർക്ക് ജീവിതത്തിൽ നിരവധി വിജയങ്ങൾ ലഭിക്കും. ഈ ആളുകൾക്ക് ചുറ്റിക്കറങ്ങാനും സുഖസൗകര്യങ്ങളോടെ ജീവിതം നയിക്കാനും ഇഷ്ടമായിരിക്കും. ഇവർക്ക് ജീവിതത്തിൽ പല വിധത്തിലുള്ള ആഢംബരങ്ങളും ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.