Money and Zodiac Signs: ജ്യോതിഷം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ രാശി ആ വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, ഒരു വ്യക്തിയുടെ രാശി അവൻ ധനികനായോ ദരിദ്രനായോ ജീവിക്കുമോ എന്നുള്ളതിന്‍റെ സൂചന നല്‍കുന്നു.
ചില രാശിക്കാര്‍ എത്ര പണം സമ്പാദിച്ചാലും അവര്‍ ദരിദ്രരായി തുടരുന്നു, അതായത്, പണം അവരുടെ കൈയിൽ നിലനിൽക്കില്ല! ഇക്കൂട്ടര്‍ പണ സമ്പാദനത്തിലും ആഡംബരത്തിലും ഒരേപോലെ മുന്നിലാണ്...
ജ്യോതിഷമനുസരിച്ച് ഈ 5 രാശികളിലുള്ളവർ ധാരാളം പണം സമ്പാദിച്ചാലും ദരിദ്രരായി തുടരുന്നു, കാരണം പണം അവരുടെ കൈയിൽ നിലനിൽക്കില്ല! അതായത്, ഈ രാശിക്കാര്‍ ആഡംബര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവരില്‍ പലരും ആഡംബര ജീവിതം നയിക്കുമ്പോൾ ബുദ്ധിമുട്ടുള്ള സമയങ്ങളിലേയ്ക്കായി പണം കരുതാറില്ല. ഈ രാശിക്കാര്‍ എത്ര വേഗത്തിൽ പണം സമ്പാദിക്കുന്നുവോ അത്രയും വേഗത്തിൽ അവർ അത് ചിലവഴിക്കുന്നു. ധാരാളം സമ്പാദിച്ചിട്ടും മാസാവസാനത്തോടെ അവർ ദരിദ്രരാകാൻ കാരണം ഇതാണ്. ജ്യോതിഷം അനുസരിച്ച്, ഈ രാശിക്കാര്‍ ധാരാളം പണം സമ്പാദിക്കുന്നു, പക്ഷേ പണം അവരുടെ കൂടെ നിലനിൽക്കില്ല. ഈ പ്രത്യേകതകള്‍ ഉള്ള രാശിക്കാരെക്കുറിച്ച് അറിയാം...
മിഥുനം: മിഥുനം രാശിക്കാർ വളരെ ആഡംബര പ്രിയരാണ്. ചില സമയങ്ങളിൽ അവർ മോടി കാട്ടാനായി ധാരാളം പണം ചിലവഴിക്കാറുണ്ട്. അതുകൂടാതെ, എപ്പോൾ, എവിടെ, എത്ര പണം ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണയും ഇത്തരക്കാർക്കിടയിൽ കുറവാണ്. അതുകൊണ്ട് ഇത്തരക്കാരുടെ കൈയില്‍ പണം നിലനില്‍ക്കില്ല.
ചിങ്ങം: ചിങ്ങം രാശിക്കാരും അനാവശ്യമായി പണം ചിലവഴിക്കുന്നതില്‍ മുന്നിലാണ്. അവർ സ്വയം പണം ചെലവഴിക്കുക മാത്രമല്ല, മറ്റുള്ളവർക്കായും ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നു. വിലകൂടിയ വസ്തുക്കളോട് താൽപ്പര്യമുള്ള ഇവർ അനാവശ്യമായി ഷോപ്പിംഗ് നടത്തുന്നു. പ്രയാസകരമായ സമയങ്ങളിൽ ഈ രാശിക്കാരുടെ പക്കല്‍ പണം ഉണ്ടാകാറില്ല....
തുലാം: തുലാം രാശിക്കാർ എല്ലാ കാര്യങ്ങളിലും വളരെ സന്തുലിതരാണെങ്കിലും പണം കൈകാര്യം ചെയ്യുന്നതിൽ അവർ പിഴവുകള്‍ വരുത്തുന്നു. ഇതുമൂലം വൻതുക സമ്പാദിച്ചിട്ടും ഇവര്‍ക്ക് നാളെയ്ക്കായി ഒന്നും മിച്ചം പിടിക്കാൻ കഴിയുന്നില്ല. അൽപം ശ്രദ്ധിച്ചാൽ അവർക്ക് ധാരാളം സമ്പത്ത് ശേഖരിക്കാനാകും.
വൃശ്ചികം: വൃശ്ചിക രാശിക്കാർ ആഡംബര ജീവിതം നയിക്കാനും പണം വെള്ളം പോലെ ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ഇക്കൂട്ടർ തങ്ങൾക്കുവേണ്ടി എത്ര പണം ചിലവഴിച്ചാലും മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കുന്നതിൽ വളരെ പിശുക്ക് കാണിക്കുന്നു.
കുംഭം: കുംഭം രാശിക്കാരും ധാരാളം ചെലവഴിക്കും. അവർ പലപ്പോഴും എന്തെങ്കിലും വാങ്ങിക്കൊണ്ടിരിക്കും. ഇത്തരക്കാർ ഷോപ്പിംഗിൽ സന്തോഷം കണ്ടെത്തുന്നു. ഇക്കാരണത്താൽ, പണം ലാഭിക്കാനുള്ള അവരുടെ ശ്രമങ്ങൾ വിജയിക്കാറില്ല...
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...