Rahu Transit 2023: സൂക്ഷിക്കണം! രാഹു സംക്രമണം ഇവർക്ക് നല്ലതല്ല; വെല്ലുവിളി നിറഞ്ഞ കാലമാണ്

Rahu Gochar 2023: രാഹുവിന്റെ രാശിമാറ്റത്തിന്റെ ഫലം 12 രാശികളിലും പ്രതിഫലിക്കും. ചിലർക്ക് അനുകൂലവും ചിലർക്ക് അത് പ്രതികൂലവുമായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 07:37 PM IST
  • രാഹുവിന്റെ രാശിമാറ്റത്തിന്റെ സ്വാധീനം ഇടവം രാശിക്കാർ‌ക്കും പ്രതികൂലമായിരിക്കും.
  • സാമ്പത്തിക പ്രശ്‌നങ്ങൾ വർദ്ധിക്കുകയും നിങ്ങളുടെ ബജറ്റ് പ്ലാനുകൾ തെറ്റുകയും ചെയ്യാം.
  • ഒരേസമയം കൈകാര്യം ചെയ്യേണ്ട നിരവധി പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കും.
Rahu Transit 2023: സൂക്ഷിക്കണം! രാഹു സംക്രമണം ഇവർക്ക് നല്ലതല്ല; വെല്ലുവിളി നിറഞ്ഞ കാലമാണ്

രാഹുവിനെയും കേതുവിനെയും ജ്യോതിഷത്തിൽ നിഴൽ ഗ്രഹങ്ങൾ എന്നാണ് വിളിക്കുന്നത്. ജ്യോതിഷ പ്രകാരം, ഈ ഗ്രഹങ്ങൾ മനുഷ്യജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരാളുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം പ്രതികൂലമാണെങ്കിൽ, അത് അവർക്ക് അശുഭകരമായ ഫലങ്ങൾ നൽകും.

കഴിഞ്ഞ വർഷം 2022 ഏപ്രിൽ 12-ന് രാഹു മേടരാശിയിൽ സംക്രമിച്ചിരുന്നു. 18 മാസക്കാലം ഒരു രാശിയിൽ ഒരു ഭ്രമണം പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ മീനരാശിയിലേക്ക് നീങ്ങുകയാണ് രാഹു. 2023 ഒക്ടോബർ 30 ന് രാഹു മീനത്തിൽ പ്രവേശിക്കും. രാഹു സംക്രമം മൂലം ഏതൊക്കെ രാശികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് നോക്കാം...

മേടം - രാഹുവിന്റെ രാശിമാറ്റം ജ്യോതിഷത്തിൽ ഒരു പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നു. 2023 ഒക്‌ടോബർ 30-ന് രാഹു മേടം രാശിയിൽ നിന്ന് മീനരാശിയിലേക്ക് പ്രവേശിക്കുന്നതോടെ മേടരാശിക്കാർക്ക് പ്രശ്‌നങ്ങൾ നിറഞ്ഞ കാലഘട്ടം ആരംഭിക്കും. വെല്ലുവിളികൾ നിറഞ്ഞ സമയമായിരിക്കും ഇത്. സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിക്കും. ബജറ്റ് പ്ലാനുകൾ താളം തെറ്റിയേക്കാം. നിരവധി പ്രശ്നങ്ങൾ ഉണ്ടാകും.

Also Read: Gajlakshmi Rajyog: ​ഗജലക്ഷ്മീ രാജയോ​ഗം; ഒറ്റരാത്രി കൊണ്ട് ഭാ​ഗ്യം തെളിയും, ലക്ഷ്മീ ദേവിയുടെ കൃപയിൽ സമ്പന്നരാകും

ഇടവം - രാഹുവിന്റെ രാശിമാറ്റത്തിന്റെ സ്വാധീനം ഇടവം രാശിക്കാർ‌ക്കും പ്രതികൂലമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ വർദ്ധിക്കുകയും നിങ്ങളുടെ ബജറ്റ് പ്ലാനുകൾ തെറ്റുകയും ചെയ്യാം. ഒരേസമയം കൈകാര്യം ചെയ്യേണ്ട നിരവധി പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കും. നിങ്ങളുടെ പ്രശസ്തിക്ക് കോട്ടം വരാൻ സാധ്യതയുണ്ട്.

മകരം - രാഹുവിന്റെ സംക്രമം മകരം രാശിക്കാർക്ക് അനുകൂലമായിരിക്കില്ല. വിവാദങ്ങൾ വർദ്ധിക്കുകയും പിരിമുറുക്കം കൂടുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും പഴയ രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ജോലിസ്ഥലത്തും പിരിമുറുക്കം ഉണ്ടാകാം. ബിസിനസ്സിൽ വെല്ലുവിളികൾ നേരിടാം. അമിത ജോലി പല പ്രതികൂല ഫലങ്ങളും ഉണ്ടാക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News