രക്ഷാബന്ധൻ സഹോദര ബന്ധത്തിന്റെ വിശുദ്ധിയെയും സ്നേഹത്തെയും ആദരിക്കുന്ന ഒരു ഉത്സവമാണ്. പരസ്പരം നിരന്തരം പിന്തുണയ്ക്കാൻ സഹോദരങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ ഈ ദിനത്തെ "രക്ഷാ ബന്ധൻ" എന്നാണ് വിളിക്കുന്നത്. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്.
സഹോദരിമാർ തങ്ങളുടെ സഹോദരന്മാരുടെ കയ്യിൽ രാഖി കെട്ടി, അവർക്ക് ഐശ്വര്യവും സന്തോഷവും സംതൃപ്തവുമായ ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈയിടെയായി, സഹോദരന്മാരും അവരുടെ സഹോദരിമാരുടെ കൈകളിൽ രാഖികൾ കെട്ടുന്നു, കൂടാതെ പരസ്പരം സ്നേഹിക്കാനും പരിപാലിക്കാനുമുള്ള അതേ പ്രതിജ്ഞകൾ സ്വീകരിക്കുന്നു.
ഈ വർഷം രക്ഷാബന്ധൻ ഓഗസ്റ്റ് 30 ബുധനാഴ്ചയാണ്. രാഖി കെട്ടുന്നതിനും രക്ഷാബന്ധൻ ചടങ്ങുകൾ നടത്തുന്നതിനുമുള്ള ശുഭ മുഹൂർത്തം ആഗസ്റ്റ് 30 ന് രാവിലെ 10:58 ന് ആരംഭിച്ച് ഓഗസ്റ്റ് 31 ന് രാവിലെ 7:05 ന് അവസാനിക്കും. രക്ഷാബന്ധൻ ഭദ്ര പൂഞ്ച് - വൈകുന്നേരം 5:30 മുതൽ 6:31 വരെയാണ്.
രക്ഷാബന്ധൻ ഭദ്രമുഖം - വൈകുന്നേരം 6:31 മുതൽ രാത്രി 8:11 വരെയാണ്. ചടങ്ങുകൾക്കായി നിങ്ങൾക്ക് ഒരു ചെറിയ ചെരാത്, അക്ഷത് (മഞ്ഞൾ ചേർത്ത അരി), കുങ്കുമം, മധുരപലഹാരങ്ങൾ, രാഖി എന്നിവയോടുകൂടിയ താലം ഒരുക്കിവയ്ക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...